online ക്ലാസുകള്‍ അനായാസം

         നിലവിലെ സാഹചര്യത്തില്‍ ഐ സി ടി യുടെ സഹായത്തോടെ സുരക്ഷിതമായും ഫലപ്രദമായും ക്ലാസുകളും മീറ്റിംഗുകളും സംഘടിപ്പിക്കുവാന്‍ നാം തയ്യാറെടുത്തുകൊണ്ടിരിക്കുകയാണല്ലോ? അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഈ രംഗത്ത് നിരവധി പരിചയക്കുറവുകളും ആശങ്കകളും നിലനില്‍ക്കുന്നു. സാങ്കേതികവിദ്യ നന്നായി ഉപയോഗിക്കുന്നവര്‍ക്ക് Jitsi, Zoom, Big Blue Button തുടങ്ങിയ നിരവധി ടൂളുകള്‍ ഇതിനായി ഉപയോഗിക്കാം. ഇവയൊക്കെ ഉപയോഗിക്കുമ്പോള്‍ സോഫ്റ്റ്‌വെയര്‍ സജ്ജമാക്കിയെടുക്കുന്നതിന് പലപ്പോഴും പരിചയസമ്പന്നനായ ഒരാളുടെ സഹായം ആവശ്യമായി വരുന്നു. ഇവ പലര്‍ക്കും പരിശീലിപ്പിച്ചതിലും ഉപയോഗിച്ചതിലും നിന്നും വ്യത്യസ്തമായി വളരെയെളുപ്പം എനിക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞ ടൂളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പരിചയപ്പെട്ടാല്‍ ഒന്നോ രണ്ടോ ക്ലിക്കില്‍ ക്ലാസ് ആരംഭിക്കാനാകും Mobile Phone ലും ഉപയോഗിക്കാം. എല്ലാ അധ്യാപകര്‍ക്കും പ്രയോജനപ്പെടുമെന്ന് കരുതുന്നു.

Google Meet
        gmail id സ്വന്തമായുള്ളവര്‍ക്ക് വളരെയെളുപ്പം ക്ലാസുകള്‍ എടുക്കുന്നതിനും പങ്കെടുക്കുന്നതിനും google meet സഹായിക്കുന്നു. Online class തുടങ്ങുന്നതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ വിവരിക്കുന്നത്. ക്ലാസ് ഫലപ്രദമായി കൈകാര്യം ചെയ്യണമെങ്കില്‍ അധ്യാപകര്‍ ധാരാളം തയ്യാറെടുപ്പുകള്‍ നടത്തേണ്ടതായി വരും. അത് തുടര്‍ന്നുള്ള പോസ്റ്റുകളില്‍ വിവരിക്കാം.

ക്ലാസെടുക്കുന്നവര്‍ ചെയ്യേണ്ടത്
  • Laptop ഉപയോഗിച്ച് gmail ല്‍ ലോഗിന്‍ ചെയ്യുക.
  • ഇടതുവശത്തായി കാണുന്ന start a meeting ല്‍ ക്ലിക്ക് ചെയ്യുക.



തുടര്‍ന്ന് കാണുന്ന സ്ക്രീനില്‍ നിങ്ങളുടെ സിസ്റ്റത്തിന്റെ മൈക്രോഫോണും അതിനുശേഷം ക്യാമറയും Enable ചെയ്യുന്നതിനായി Allow button ക്ലിക്ക് ചെയ്യുക.


ഇപ്പോള്‍ ക്ലാസ് തുടങ്ങുന്നതിന് നമ്മുടെ സിസ്റ്റം സജ്ജമായിട്ടുണ്ട്.

അതിനുശേഷം വലതുവശത്തുള്ള Join now എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ക്ലാസ് ആരംഭിക്കാം.

മീറ്റിംഗുകളില്‍ ഇത്തരം വീഡിയോ ഓഡിയോ മാത്രം മതിയാകും എന്നാല്‍ ക്ലാസാകുമ്പോള്‍ ടീച്ചര്‍ക്ക് വര്‍ക്ക് ഷീറ്റുകളും പ്രവര്‍ത്തന നിര്‍ദേശങ്ങളും ചിത്രങ്ങള്‍ വീഡിയോകള്‍ തുടങ്ങിയ പലതും പഠിതാക്കള്‍ക്കുമുന്‍പില്‍ പ്രദര്‍ശിപ്പിക്കേണ്ടതായി വരും. ഇതിനുള്ള ടൂളാണ് ഇതിലെ പ്രസന്റേഷന്‍.

Present now എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് ടീച്ചറുടെ സിസ്റ്റത്തിന്റെ സ്ക്രീന്‍ മുഴുവനായി share ചെയ്താല്‍ സിസ്റ്റത്തില്‍ തുറന്നു കാണിക്കുന്ന ഡോക്യുമെന്റുകള്‍, പ്രസന്റേഷനുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ ക്ലാസ് കാണുന്നവര്‍ക്ക് ദൃശ്യമാകും.



Entire screen എന്നത് തിരഞ്ഞെടുത്ത് Allow ചെയ്യുക

ടീച്ചറുടെ സിസ്റ്റത്തിലെ Google meet ന്റെ സ്ക്രീനില്‍ 2 option( Presentation, Teacher) കളുണ്ടാകും. അതില്‍ Teacher നെ select ചെയ്താല്‍ പഠിതാക്കള്‍ക്ക് ടീച്ചറെ കാണാനാകും. Presentation തിരഞ്ഞെടുത്തശേഷം Google meet window minimize ചെയ്ത് സിസ്റ്റത്തില്‍ തുറക്കുന്നവ പഠിതാക്കള്‍ക്ക് കാണാനാകും.



ക്ലാസ് കാണുന്നവര്‍ (പഠിതാക്കള്‍) ചെയ്യേണ്ടത്

ടീച്ചറുടെ സ്ക്രീനില്‍ ലഭിക്കുന്ന മീറ്റിംഗ് കോഡ് Whatsapp/message ലൂടെ പഠിതാക്കള്‍ക്ക് നല്‍കിയാല്‍ മതി.


  • Laptop ഉപയോഗിച്ച് gmail ല്‍ ലോഗിന്‍ ചെയ്യുക.
  • ഇടതുവശത്തായി കാണുന്ന join a meeting ല്‍ ക്ലിക്ക് ചെയ്യുക.
ക്ലാസ് attend ചെയ്യുന്നവര്‍ അവരുടെ email ല്‍ ലോഗില്‍ ചെയ്ത് join a meeting എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്തശേഷം ഈ മീറ്റിംഗ് കോഡ്  ടൈപ്പ് ചെയ്ത് Join എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മതി.




Mobile Phone ഉപയോഗിച്ചാണ് ക്ലാസില്‍ പങ്കെടുക്കുന്നതെങ്കില്‍ play store ല്‍ നിന്നും Google meet എന്ന app ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.




Mobile Phone ല്‍ ലഭിച്ച screen share view

Ubuntu 20.04 ലെ Dock panel ന്റെ സ്ഥാനം ക്രമീകരിക്കാം.

    Ubuntu 20.04 ലും Default ആയി ഉപയോഗിച്ചിരിക്കുന്നത് Gnome theme ആണ്. ഇതില്‍ ലോഗിന്‍ ചെയ്ത് വരുമ്പോള്‍ ഡെസ്ക്‍ടോപ്പിലെ ഇടതുവശത്തുള്ള പാനലാണ് മെനുവിനു പകരം നാം ഉപയോഗിക്കുന്നത്. ഇതുപയോഗിക്കാന്‍ പലര്‍ക്കും പ്രയാസം തോന്നുന്നതായി കാണുന്നു. എന്നാല്‍ സാധരണ പഴയ വേര്‍ഷനുകളിലുള്ള Applications menu വിനേക്കാള്‍ സൌകര്യപ്രദമാണ് ഈ dock panel. ഓരോ മെനുവിലും application software കള്‍ അന്വേഷിച്ച് നടക്കാതെ dock panel ല്‍ എറ്റവും താഴെത്തെ ഐക്കണില്‍ ക്ലിക്ക് ചെയ്ത് ആവശ്യമുള്ളത് തിരഞ്ഞെടുക്കാം/search ചെയ്യാം. 


പലപ്പോഴും ഒരു പ്രയാസം തോന്നുന്നത് ഈ dock panel ഇടതുവശത്തിരിക്കുന്നതുമൂലം സ്ക്രീനിലെ സ്ഥലം നഷ്ടപ്പെടുന്നപവെന്നതാണ്. ഇത് പരിഹരിക്കുന്നതിന് Settings > appearance എടുത്ത് അതില്‍ Dock നുതാഴെ Position on screen എന്നതില്‍ Bottom ആയി ക്രമികരിക്കുക.


നിങ്ങള്‍ സാധാരണ ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയറുകള്‍ Dock panel ല്‍ സ്ഥിരമായി ക്രമീകരിക്കാം. സോഫ്റ്റ്വെയര്‍ തുരക്കുമ്പോള്‍ അതിന്റെ icon Dock panel ല്‍ വരും. ആ സമയത്ത് ഈ icon ല്‍ rt click ചെയ്ത് Add to favorites ല്‍ ക്ലിക്ക് ചെയ്താല്‍ മതി. പഴയ Applications menu ന് അധികം ആയുസുണ്ടാകാനിടയില്ല. ഇത് ഉപയോഗിച്ച് ശീലിക്കുന്നതാകും ഉചിതം.

Ubuntu ല്‍ ഒരു സിസ്റ്റത്തില്‍ online ല്‍ നിന്നും Install ചെയ്ത സോഫ്റ്റ്‍വെയറുകള്‍ എങ്ങനെ മറ്റൊന്നിലേയ്ക്ക് offline ആയി Install ചെയ്യാം

    Online ല്‍ നിന്നും സോഫ്റ്റ്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് സാധാരണ നാം ചെയ്യാറുള്ളത് Terminal തുറന്ന് sudo apt-get update എന്നും തുടര്‍ന്ന് sudo apt-get install firefox  ( ഫയര്‍ഫോക്സ് Install ചെയ്യുന്നതിന്. മറ്റ് സോഫ്റ്റ്‍വെയറുകളാണെങ്കില്‍ firefox മാറ്റി അവയുടെ പേര് നല്‍കുക.). ഇങ്ങനെ Install ചെയ്യുന്ന സോഫ്റ്റ്‍വെയറുകളും അവയുടെ dependency file കളും computer ല്‍ var/cache/apt/archives എന്ന ഫോള്‍ഡറില്‍ സേവ് ചെയ്ത് കിടക്കുന്നുണ്ടാകും. അവയെ copy ചെയ്ത് ഇതേ OS ഉള്ള മറ്റ് സിസ്റ്റങ്ങളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.

 1. open terminal and type the command to clear all files from the folder

         sudo apt-get clean    OR     sudo apt clean

2. type the command
   
        sudo apt install firefox

3. open the folder  Home > other locations > computer > var > cache > apt > archives

4. copy all deb files and paste to a folder

5. paste this folder on the other computer's desktop

6. open the folder from desktop and open terminal via rt click inside the folder

7. type the command  sudo dpkg -i *.deb  in the terminal and enter

 

വലിയ ഫയലുകള്‍ എങ്ങനെ ഘട്ടം ഘട്ടമായി ഡൌണ്‍ലോഡ് ചെയ്യാം

       സാധാരണ നാം ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് പ്ലാനുകള്‍ 1.5 / 2 GB യൊക്കെ ഡാറ്റായാണ് ദിവസവും നല്‍കുന്നത്. ഇതുപയോഗിച്ച് 2.5 GB ഫയല്‍ ഡൌണ്ടലോഡ് ചെയ്തെടുക്കുവാന്‍ പ്രയാസമല്ലെ? അതുമല്ലെങ്കില്‍ ഡൌണ്‍ലോഡ് ചെയ്ത് തീരാതെ അത്യാവശ്യം വന്നാലും സിസ്റ്റം ഓഫ് ചെയ്യാന്‍ കഴിയാത്ത സാഹചര്യം. ഈ ഘട്ടങ്ങളില്‍ ബ്രൌസറില്‍ ഡൌണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന ഫയലിന്റെ പേരും കാണിക്കുന്ന ഭാഗം എടുത്ത്. ഫയലിന്റെ പേരില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Pause ചെയ്യുക.


    തുടര്‍ന്ന് Downloads folder ലെ ഇതേ പേരിലുള്ള .part എന്ന് അവസാനിക്കുന്ന ഫയല്‍ കോപ്പി ചെയ്ത് മറ്റൊരു ഫോള്‍ഡറില്‍ സൂക്ഷിക്കുക.
   വീണ്ടും ‍ഡൌണ്‍ലോഡ് ചെയ്യുന്നതിന് ബ്രൌസറില്‍ ഇതേ ഭാഗത്തു റൈറ്റ് ക്ലിക്ക് ചെയ്ത് Resume ല്‍ ക്ലിക്ക് ചെയ്യുക. ചിലപ്പോള്‍ ബാക്കി ഡൌണ്‍ലോഡ് ആകും. അല്ലെങ്കില്‍ പുതിയതായി ഡൌണ്‍ലോഡിംഗ് ആരംഭിക്കാം.
   പുതിയതായി ഡൌണ്‍ലോഡിംഗ് ആരംഭിക്കുകയാണെങ്കില്‍ അത് ആരംഭിച്ചാലുടനെ മുകളില്‍ പറഞ്ഞപോലെ Pause ചെയ്യുക.
   തുടര്‍ന്ന് നേരത്തെ കോപ്പി ചെയ്ത് വെച്ചിരിക്കുന്ന .part എന്ന് അവസാനിക്കുന്ന ഫയല്‍ അവിടെ നിന്നും കോപ്പി ചെയ്ത് Downloads ല്‍ പേസ്റ്റ് ചെയ്ത് അവിടെയുള്ള ഫയലിനെ Replace ചെയ്യുക.
   അതിനുശേഷം വീണ്ടും ‍ബ്രൌസറില്‍ ഇതേ ഭാഗത്തു റൈറ്റ് ക്ലിക്ക് ചെയ്ത് Resume ല്‍ ക്ലിക്ക് ചെയ്യുക.
   വലിയ ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ .part ഫയല്‍ ബാക്ക് അപ് ചെയ്യുന്നത് ഇന്റര്‍നെറ്റ് തടസത്തിലൂടെയും മറ്റും ഇടയ്ക്കുവെച്ച് തടസപ്പെടുന്നത് ഒഴിവാക്കാം.

Ubuntu 20.04 LTS ഉപയോഗിക്കാം

       
   പുതുമകളോടെ ഉബുണ്ടു 20.04 പുറത്തിറങ്ങി. 2020 ഏപ്രില്‍ 23 നാണ് ഇത് ഔദ്യോഗികമായി റിലീസ് ചെയ്തത്. “ഫോക്കൽ ഫോസാ” എന്ന കോഡ് നാമത്തില്‍ പുറത്തിറങ്ങിയ ഈ ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏതാനം സവിശേഷതകള്‍ പരിചയപ്പെടാം. ബൂട്ട് വേഗത, പുതിയ ഇരുണ്ട തീം ഓപ്ഷൻ, പുനർ‌രൂപകൽപ്പന ചെയ്‌ത ലോഗിന്‍, ആപ്ലിക്കേഷൻ രൂപം തുടങ്ങി ഒട്ടേറെ പുതുമളുമായ ഉബുണ്ടു 20.04 LTS. ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ എല്ലാ ഭാഗങ്ങളെയും ബാധിക്കുന്ന ഗണ്യമായ മെച്ചപ്പെടുത്തലുകളാണ് വരുത്തിയിട്ടുള്ളത്. ബൂട്ട് ചെയ്യുന്ന സമയത്ത് സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഒരു ‘ഫ്ലിക്കർ ഫ്രീ’ ബൂട്ട് അനുഭവം നൽകുന്നതിനായി ആ സമയത്ത് ഉപകരണ നിര്‍മാതാവിന്റെ ലോഗോ കാണിക്കുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. ഉബുണ്ടു 20.04 ഒരു ദീർഘകാല പിന്തുണയുള്ള (LTS)റിലീസാണ് 2025 വരെ പിന്തുണയുണ്ടാകും. ഏതാനം സവിശേഷതകള്‍ ഇപ്പോള്‍ നോക്കാം.

ബൂട്ട് വേഗത 
    വേഗത്തിലുള്ള ബൂട്ട് നിങ്ങളെ പുതിയ ലോഗിൻ‌ സ്‌ക്രീനിലേക്ക് അൽ‌പ്പസമയത്തേക്ക് എത്തിക്കും. വേഗത്തിലുള്ള ബൂട്ട് സമയം നൽകുന്നതിന് കേർണലിന്റെയും initramfs ന്റെയും കംപ്രഷൻ അൽഗോരിതം lz4 ആയി മാറ്റിയിട്ടുണ്ട്. ബൂട്ട് ചെയ്യുന്ന സമയത്ത് സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഒരു ‘ഫ്ലിക്കർ ഫ്രീ’ ബൂട്ട് അനുഭവം നൽകുന്നതിനായി ആ സമയത്ത് ഉപകരണ നിര്‍മാതാവിന്റെ ലോഗോ കാണിക്കുന്നു.



 പുനർ‌രൂപകൽപ്പന ചെയ്‌ത ലോഗിൻ‌, ലോക്ക് സ്ക്രീനുകൾ‌
     ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഭംഗിയും വ്യത്യസ്തതയും നല്‍കുന്നതിനായി പുതിയലോഗിന്‍ സ്ക്രീനും ലോക്ക് സ്ക്രീനുകളും നല്‍കിയിട്ടുണ്ട്. ലോഗിന്‍ സ്ക്രീനില്‍ നിന്നും സ്ക്രീന്‍ റീഡര്‍ പോലെയുള്ള ചൂളുകള്‍ ഉള്‍പ്പെടുത്തുവാനും ഓഴിവാക്കുവാനുമുള്ള സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 ഫോള്‍ഡറുകള്‍ക്ക് പുതിയ ഭംഗിയുള്ള ഇരുണ്ട തീം
         ഫോള്‍ഡറുകള്‍ക്ക് പുതിയ ഭംഗിയുള്ള ഇരുണ്ട തീം ഓപ്ഷൻ  - Light, Standard, Dark എന്നിങ്ങനെ 3 വിധത്തില്‍ തയ്യാറാക്കാം. ഫോൾഡർ ഐക്കണുകളുടെ നിറം ഉബുണ്ടുവിന്റെ വ്യാപാരമുദ്ര ഓറഞ്ചിൽ നിന്ന് ആന്തരിക ഗ്രേഡിയന്റുള്ള കനത്ത ചാരനിറത്തിലേക്ക് മാറി. ഇത് ആകര്‍ഷണീയത വര്‍ദിപ്പിക്കുന്നു. വളരെ എളുപ്പത്തില്‍ Settings > Appearance ല്‍ ലഭിക്കും.


Firefox 75.0

     പുതിയ വേര്‍ഷനായ 75.0 ആണ് Default ആയി ഉപയോഗിച്ചിരിക്കുന്നത്. മെച്ചപ്പെട്ട സെക്യൂരിറ്റിയും സ്പീഡും ലഭിക്കുന്നു.


‘ശല്യപ്പെടുത്തരുത്’ ബട്ടൺ
       ‘ശല്യപ്പെടുത്തരുത്’ ബട്ടൺ ഉപയോഗിച്ച് എല്ലാ ഡെസ്‌ക്‌ടോപ്പ് അറിയിപ്പും പ്രവർത്തനരഹിതമാക്കാം.
ഡെസ്ക്ടോപ്പ് അറിയിപ്പുകൾ ടോഗിൾ ചെയ്യുന്നതിന് നിങ്ങൾക്ക് ‘ശല്യപ്പെടുത്തരുത്’ ഓപ്ഷൻ ഉപയോഗിക്കാം. ഇത് ലഭിക്കുന്നത് മുകളിലെ Calendar ല്‍ നിന്നുമാണ്.

ലിനക്സ് കേർണൽ 5.4.0-26, ഗ്നോം 3.36.1
   ലിനക്സിനെ പവര്‍ഫുള്‍ ആക്കുന്നതിനായി ലിനക്സ് 5.4.0-26 കേർണൽ ഉം ദൃശ്യ, പ്രകടന മെച്ചപ്പെടുത്തലുകള്‍ക്കായി ഗ്നോം 3.36.1 ഉം ഉപയോഗിച്ചിരിക്കുന്നു. കേർണലിന്റെ പുതിയ ഹാർഡ്‌വെയർ പിന്തുണകളും ലഭിക്കുന്നു.

Desktop ലെ ഫോള്‍ഡറുകളും ഫയലുകളും Delete, Enter Key കളില്‍ നഷ്ടപ്പെടില്ല
   ലാപ്‍ടോപ്പിലെ Key കള്‍ പ്രസായിരുന്ന് പലപ്പഴും ഡെസ്ക്‌ടോപ്പിലെ പ്രധാന ഫയലുകള്‍ പോലും നഷ്ടപ്പെടുന്ന അനുഭവമുണ്ട്. കീകളുടെ പ്രവര്‍ത്തനം തടയുന്നതിലൂടെ ഈ പ്രശനം ഒഴിവാകുന്നു. 20.04 ല്‍  ഡെസ്ക്‌ടോപ്പിലെ ഫോഡ്ഡറുകള്‍ Double click ചെയ്ത് തുറക്കണം. Enter key ഉപയോഗിക്കരുത്. Rt click ചെയ്ത് ഡെസ്ക്‌ടോപ്പിലെ ഫോഡ്ഡറുകള്‍ remove ചെയ്യണം.

നിറമുള്ള ബട്ടണുകള്‍
  ബട്ടണുകള്‍ക്ക് നിറം നാല്‍കിയത് ആകര്‍ഷണീയത കൂട്ടൂന്നു.

മറ്റ് പ്രത്യേകതകള്‍
 പുതിയ ഓഫീസ് പാക്കേജ് -Libre Office 6.4.2.2
 ഉബുണ്ടു 20.04 ന് 32-ബിറ്റ് വേര്‍ഷനില്ല
മെച്ചപ്പെട്ട ZFS പിന്തുണ
ഫ്രാക്ഷണൽ സ്കെയിലിംഗ് ടോഗിൾ
മെച്ചപ്പെട്ട ഗ്നോം ഷെൽ പ്രകടനം

എത്രയും വേഗം ഉപയോഗിക്കണമെന്ന് തോന്നുന്നില്ലെ ? എന്നാല്‍ 2.5 GB യിലുള്ള ഈ OS ല്‍ നമുക്ക് ആവശ്യമുള്ള എല്ലാ ടൂളുകളും നാം ഇന്റര്‍നെറ്റില്‍ നിന്നും കൂട്ടിച്ചേര്‍ക്കണം. മലയാളം ഉപയോഗിക്കുമ്പോള്‍ സൌ എന്ന് ടൈപ്പ് ചെയ്യുന്നതിലുള്ള തെറ്റ് നിലനില്‍ക്കുന്നു. ഇതൊക്കെ കസ്റ്റമൈസേഷനില്‍ മാറ്റിയെടുക്കാം. കസ്റ്റമൈസേഷന്‍ തുടങ്ങിയിട്ടുണ്ട്. മാറ്റങ്ങളുമായി വിണ്ടും കാണാം.

Ubuntu 20.04 Download ചെയ്യാം.

   ഉബുണ്ടു അതിന്റെ ഏറ്റവും പുതിയ LTS പതിപ്പായ Uuntu 20.04 പ്രസിദ്ധീകരിച്ചു. Click to download ല്‍ നിന്നും നിങ്ങള്‍ക്ക് അത് ഡൌണ്‍ലോഡ് ചെയ്യാം. ഇത് കസ്റ്റമൈസ് ചെയ്യാത്ത ഓപ്പറേറ്റിങ്ങ് സിസ്റ്റമായതിനാല്‍ സോഫ്റ്റ്വെയര്‍ ടൂളുകള്‍ കുറവായിരിക്കും. കസ്റ്റമൈസ് ചെയ്യുന്നതിനുള്ള ശ്രമം ആരംഭിച്ചു.

ഏറെ പുതുമകളോടെ ഉബുണ്ടു 20.04 വരുന്നു...

2020 ഏപ്രില്‍ 23 നാണ് ഇതിന്റെ ഔദ്യോഗിക റിലീസ് തീരുമാനിച്ചിരിക്കുന്നത്.

    2004 ഒക്ടോബറിലാണ് ലിനക്സ് അടിസ്ഥാനമാക്കിയ ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റം ആദ്യമായി കാനോണിക്കല്‍ കമ്പനി പുറത്തിറക്കുന്നത്. എന്നാല്‍ സ്കൂളുകളില്‍ ഐ ടി പഠനത്തിനായി സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായി ഐ ടി @ സ്കൂള്‍ ഉബുണ്ടു കസ്റ്റമൈസ് ചെയ്ത് ഉപയോഗിച്ച് തുടങ്ങിയതോടെയാണ് കേരളത്തില്‍ ഇത് പ്രചാരത്തിലാകുന്നത്. ഓരോ 6 മാസം കൂടുമ്പോഴും ടെസ്റ്റ് വേര്‍ഷനുകളും 2 വര്‍ഷം കൂടുമ്പോള്‍ ഉബുണ്ടു അതിന്റെ LTS (Long Term Support ) പതിപ്പുകളും പുറത്തിറക്കിക്കൊണ്ടിരിക്കുന്നു. ഏപ്രില്‍ മാസത്തില്‍ റിലീസ് ചെയ്യുന്നത്  വര്‍ഷത്തോടൊപ്പം  .04 എന്നും ഒക്ടോബറില്‍ റിലീസ് ചെയ്യുന്നത് .10 എന്നുമാണ് ചേര്‍ക്കുന്നത്. കൂടാതെ ഈ ഓരോ വേര്‍ഷനുകള്‍ക്കും ഓരോ കോഡുനാമവും ഉണ്ടായിരിക്കും.  “ഫോക്കൽ ഫോസാ” എന്നാണ് ഈ ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കോഡ് നാമം. 2020 ഏപ്രിലാണ് 20.04 എന്ന ഏറ്റവും പുതിയ ഈ വേര്‍ഷന്‍ പുറത്തിറങ്ങുന്നത്. അതായത് ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ അത് നമുക്ക് പ്രതീക്ഷിക്കാം.
     എന്തിനാണ് നാം പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നത് പഴയത് തന്നെ മതിയാകുമല്ലോ? ഈ ചോദ്യം പലപ്പോഴും സാധാരണ ഉപയോക്താക്കള്‍ ചോദിക്കാറുണ്ട്. സോഫ്റ്റ്‍വെയറുകളുടെ പരിഷ്കരിച്ച പതിപ്പുകളില്‍ കൂടുതല്‍ സവിശേഷതകളുണ്ടാകുമെന്നതാണ് ഒരു കാര്യം. അതിലുമുപരി മെച്ചപ്പെട്ട പ്രകടനവും സെക്യൂരിറ്റിയും പിന്നെ പുതിയ ഹാര്‍ഡ്‍വെയറുകള്‍ക്ക്(കമ്പ്യൂട്ടര്‍ , പ്രിന്റര്‍, മോഡം, സ്കാനര്‍, ക്യാമറ തുടങ്ങിയവ) അവയുടെ വേഗത്തിലും കാര്യക്ഷവുമായ പ്രവര്‍ത്തനത്തിനും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ആവശ്യമാണ്.   
    ബൂട്ട് വേഗത, പുതിയ ഇരുണ്ട തീം ഓപ്ഷൻ, പുനർ‌രൂപകൽപ്പന ചെയ്‌ത ലോഗിന്‍, ആപ്ലിക്കേഷൻ രൂപം തുടങ്ങി ഒട്ടേറെ പുതുമളുമായ ഉബുണ്ടു 20.04 LTS. ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ എല്ലാ ഭാഗങ്ങളെയും ബാധിക്കുന്ന ഗണ്യമായ മെച്ചപ്പെടുത്തലുകളാണ് വരുത്തിയിട്ടുള്ളത്. ബൂട്ട് ചെയ്യുന്ന സമയത്ത് സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഒരു ‘ഫ്ലിക്കർ ഫ്രീ’ ബൂട്ട് അനുഭവം നൽകുന്നതിനായി ആ സമയത്ത് ഉപകരണ നിര്‍മാതാവിന്റെ ലോഗോ കാണിക്കുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. ഉബുണ്ടു 20.04 ഒരു ദീർഘകാല പിന്തുണ (LTS)റിലീസാണ് . രണ്ടുവര്‍ഷം കൂടുമ്പോഴാണ് ഉബുണ്ടു അതിന്റെ LTS വേര്‍ഷനുകള്‍ തയ്യാറാക്കുന്നത്. 2018 തയ്യാറാക്കിയ ഉബുണ്ടു 18.04 ന് 2023 വരെ പിന്തുണയ്ക്കുകയും നല്‍കുന്നു. 2020 ഏപ്രില്‍ 23 നാണ് ഇതിന്റെ ഔദ്യോഗിക റിലീസ് തീരുമാനിച്ചിരിക്കുന്നത് 2025 വരെ പിന്തുണയുണ്ടാകും. ബിസിനസ്സ്, എന്റർപ്രൈസ് ഉപയോക്താക്കൾക്ക് 10 വർഷത്തേക്ക് ‘എക്സ്റ്റെൻഡഡ് മെയിന്റനൻസ്(ഇ.എസ്.എം) പിന്തുണയും ലഭിക്കും. ഔദ്യോഗിക റിലീസിനുമുന്‍പായി ലഭിക്കുന്ന ബീറ്റ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇത് തയ്യാറാക്കിരിക്കുന്നത്. ബീറ്റയില്‍ ദിവസവും അപ്ഡേഷനുകള്‍ വരുമെങ്കിലും കാര്യമായ മാറ്റമുണ്ടാകുന്നത് കുറവാണ്. കാനോനിക്കൽ ടീം ഇവിടെ സമൂലമായ മാറ്റങ്ങളൊന്നും പരീക്ഷിക്കില്ല. ഉബുണ്ടു 18.04 LTS ഉപയോക്താക്കള്‍ തീർച്ചയായും ദൃശ്യമാറ്റങ്ങളും പ്രകടന മെച്ചപ്പെടുത്തലുകളും ശ്രദ്ധിക്കുമെങ്കിലും 19.10 നും 20.04 നും ഇടയിൽ‌ നിങ്ങൾ‌ വളരെയധികം മാറ്റങ്ങൾ‌ കാണുമെന്ന് കരുതുന്നില്ല. നിരവധി ആവർത്തന മെച്ചപ്പെടുത്തലുകൾ‌, ഉപയോഗക്ഷമത, ഉപയോക്തൃ ഇന്റർ‌ഫേസ് പരിഷ്ക്കരണങ്ങൾ‌, കൂടാതെ ആവശ്യമായ ചില അപ്‌ഡേറ്റുകൾ‌ എന്നിവ ഫോക്കൽ‌ അറിയിക്കുന്നു. ഏതായാലും പ്രതീക്ഷിക്കുന്ന പ്രധാന മാറ്റങ്ങള്‍ ചുവടെ ചേര്‍ക്കാം.
    
  •     ബൂട്ട് വേഗത
  •     ബൂട്ട് ചെയ്യുന്ന സമയത്ത് OEM വെണ്ടർ ലോഗോ കാണിക്കുന്നു
  •     ഫോള്‍ഡറുകള്‍ക്ക് പുതിയ ഭംഗിയുള്ള ഇരുണ്ട തീം ഓപ്ഷൻ 
  •     സോഫ്റ്റ്‍വെയറുകള്‍ വളരെ എളുപ്പം ഇന്‍സ്റ്റാള്‍ / റിമൂവ് ചെയ്യുന്നതിന് snap store സൌകര്യം
  •   ‘ശല്യപ്പെടുത്തരുത്’ ബട്ടൺ 
  •     സ്നാപ്പ് അടിസ്ഥാനമാക്കിയുള്ള ഉബുണ്ടു സോഫ്റ്റ്വെയർ അപ്ലിക്കേഷൻ
  •     ലിനക്സ് കേർണൽ 5.4
  •     ഗ്നോം 3.36 ഉം അതിനൊപ്പം വരുന്ന എല്ലാ ദൃശ്യ, പ്രകടന മെച്ചപ്പെടുത്തലുകളും
  •     പുനർ‌രൂപകൽപ്പന ചെയ്‌ത ലോഗിൻ‌, ലോക്ക് സ്ക്രീനുകൾ‌
  •     മെച്ചപ്പെട്ട ഗ്നോം ഷെൽ പ്രകടനം
  •     മെച്ചപ്പെട്ട ZFS പിന്തുണ
  •     ഫ്രാക്ഷണൽ സ്കെയിലിംഗ് ടോഗിൾ
  •     മെച്ചപ്പെട്ട പ്രകടനം
  •     കൂടുതൽ സ്ഥിരസ്ഥിതി തീം വേരിയന്റുകള്‍
  •     ഉബുണ്ടു 20.04 ന് 32-ബിറ്റ് വേര്‍ഷനില്ല
  •     പുതിയ ഓഫീസ് പാക്കേജ്
  •    ലോഗിന്‍ ചെയ്യുന്നതിനുമുന്‍പ് സ്ക്രീന്‍ റീഡര്‍ പോലെയുള്ള സൌകര്യങ്ങള്‍ ഉള്‍പ്പെടുത്താനുള്ള അവസരം
  •    നിറമുള്ള ബട്ടണുകള്‍

Malayalam Type Speed

Malayalam Typing software - New Download

Scribus

ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയറുകള്‍ ഡസ്ക്ടോപ്പ് പബ്ലിഷിങ്( DTP) രംഗത്ത് ആധിപത്യം സ്ഥാപിക്കൂന്നു

               ഡസ്ക്ടോപ്പ് പബ്ലിഷിങ്( DTP) രംഗത്തെ ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയറായ Scribus 2003 ല്‍ ആരംഭിച്ചതാണ്. ഈ രഗംത്തെ അതികായന്മാരോട് മല്‍സരിക്കാന്‍ കരുത്തുള്ള സവിശേഷതകളെല്ലാമുള്ളതാണ് സ്ക്രൈബസ്.  Unix, Linux, BSD, Mac OS X, Haiku, Microsoft Windows തുടങ്ങിയ ഓപ്പേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതും   TIFF, JPEG, and Adobe Photoshop, eps, svg തുടങ്ങിയവയെ പിന്തുണയ്ക്കുന്നതും പ്രിന്റിംഗ് രംഗത്തെ CMYK, ICC നിറങ്ങളെ നീയന്ത്രിക്കുന്നതിനുള്ള സൗകര്യവും ഓപ്പണ്‍ ഓഫീസ്, MS office, HTML ഫോര്‍മാറ്റുകളില്‍ നിന്നും ടെക്സ്റ്റുകളെ അനായാസം ഉള്‍പ്പെടുത്തുന്നതിനും ഇന്ററാക്ടീവ് PDF കള്‍ തയ്യാറാക്കുന്നതുമൊക്കെ  ഇതിന്റെ സവിശേഷതകളില്‍ ചിലതാണ്. യുണീകോഡ് പിന്‍തുണയുണ്ടെങ്കിലും മലളാളമടക്കമുള്ള Complex text layout (CTL) ഭാഷകള്‍ കൈകാര്യ ചെയ്യുന്നതില്‍ ഇതിന് പരിമിതികളുണ്ടായിരുന്നു. ഇതു മറികടക്കുന്നതിനുവേണ്ടി ആരംഭിച്ച പ്രോജക്ടായ scribus ctl ന്‍െ വിജയമാണ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയറുകള്‍ ഡസ്ക്ടോപ്പ് പബ്ലിഷിങ്( DTP) രംഗത്ത് ആധിപത്യം സ്ഥാപിക്കൂന്നതിന് കാരണമാകുന്നത്. ഇനിമുതല്‍ മലയാളികള്‍ക്കും Scribus ഉപയോഗിക്കാനും പഠിപ്പിക്കാനും പ്രചരിപ്പിക്കാനും ആരംഭിക്കാം.

 Ubuntu 16.04 നെ അടിസ്ഥാനമാക്കി ഞാന്‍ തയ്യാറാക്കിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ scribus ctl (version 1.5.3.svn) ഉള്‍പ്പെടുത്തിയിട്ടുണ്ട്. അല്ലാതെ scribus ലഭിക്കുന്നതിന് ചുവടെ നല്‍കുന്ന command കള്‍ ഓരോന്നായി Terminal ല്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മതി.

sudo add-apt-repository ppa:olivier-berten/scribus

sudo apt-get update

sudo apt-get purge -f scribus


sudo apt-get install scribus-ctl

Scribus ല്‍ മലയാളത്തില്‍ തയ്യാറാക്കിയ ഫയല്‍ PDF ആക്കുമ്പോള്‍ Rachana, chilanka തുടങ്ങിയ ചില ഫോണ്ടുകളില്‍ Rendering ഇപ്പോഴും ശരിയായിട്ടില്ല. Meera, Reghu ഫോണ്ടുകള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലായെന്നതും സൂചിപ്പിക്കട്ടെ.

Raspberry mount pendrive to desktop

Raspberry pi യില്‍ pendrive നെ Mount ചെയ്യിക്കാം.

Rt. click on desktop -> Desktop Preferences -> Desktop icons -> Put Tick  on  "Show connected volumes on the desktop" -> Close

ഇനി  pendrive ഉപയോഗിച്ച് നോക്കൂ.

Raspberry pi Keyborad layout settings




  1. Right click on top panel

  2. Add or remove panel items

  3. Panel Applets -> Add

  4. Select -> Keyboard Layout Handler -> Add

  5. Close Window

  6. Right Click on the keyboard icon at the right corner of Panel - > Keyboard Layout Handler Settings

  7. Uncheck Keep System layouts

  8. Add -> Select the Keyboard layout -> ok (Select and remove the Layout ( which you don't want)

  9. Close

                          OR


1. Open terminal and type the command

                       sudo leafpad /etc/default/keyboard

2. Make the changes in the window as follows

                     XKBMODEL=”pc105”
                    XKBLAYOUT=”us”
                    XKBVARIENT=”en”
                   XKBOPTIONS=” ”
                   BACKSPACE=”guess”

3. File -> save -> Close windows

4. Restart

Raspberry pi movie പ്രവര്‍ത്തിപ്പിക്കല്‍

Raspberry pi Video player

വീഡിയോ പ്രവര്‍ത്തിപ്പിക്കല്‍ എളുപ്പമാക്കാം.
  1. വീഡിയോ ഫയലുകളുടെ പേരില്‍ (ഫയല്‍ നെയിം) സ്പേസ് ഉണ്ടാവരുത് (Rename ചെയ്ത് അവ ഒഴിവാക്കുക)

  2. Right click on video file -> Properties -> open with -> custom

  3. Custom command line 

  4. a) Type the command omxplayer in Command line to execute
    b) check the “Execute in terminal emulator”
    c) Type omxplayer in Application name

    d)check the option below (default)if available

    OK

  5. Double click on any video file [പേരില്‍ (ഫയല്‍ നെയിം) സ്പേസ് ഇല്ലാത്തത്)] to play

  6. Ctrl + C to close the window or press q and press Enter

Ubuntu ല്‍ software upgrade ചെയ്യുന്നതെങ്ങനെ

Ubuntu ല്‍ install ചെയ്തിട്ടുള്ള software upgrade ചെയ്യുന്നതിന് സ്വീകരിക്കാവുന്ന ഒരു എളുപ്പമാര്‍ഗം

1. Internet    connect ചെയ്യുക
2. Terminal തുറക്കുക (rt click -> open in terminal)
3. sudo apt-get update എന്ന്  terminal ടൈപ്പ് ചെയ്ത് Enter കീ അമര്‍ത്തുക.
4. system password ടൈപ്പ് ചെയ്ത്  Enter കീ അമര്‍ത്തുക.
പ്രവര്‍ത്തനം പൂര്‍ത്തിയാകുമ്പോള്‍
5.  sudo apt-get install <software name> --only-upgrade                                                    
(ഉദാ:   sudo apt-get install firefox --only-upgrade)എന്ന്  terminal ടൈപ്പ് ചെയ്ത് Enter കീ അമര്‍ത്തുക.
6. പ്രവര്‍ത്തനം പൂര്‍ത്തിയാകുമ്പോള്‍ terminal ജാലകം close ചെയ്യുക.

Laptop Battery Level software

ലാപ്‌ടോപ്പിലെ ബാറ്ററി അമിതമായി ചാര്‍ജ് ചെയ്താലും മിനിമം ചാര്‍ജില്ലാതെ തനിയെ ഓഫായാലുമൊക്കെ ബാറ്ററി പെട്ടെന്ന് കേടാകാം. അതിനാല്‍ ലാപ്‌ടോപ്പ് ഉപയോഗിക്കുമ്പോള്‍ ചാര്‍ജിങ് - ഡിസ്ചാര്‍ജിങ് എന്ന രീതിയില്‍ ഉപയോഗിക്കുന്നതാവും നല്ലത്. എന്നാല്‍ നാം പലപ്പോഴും ബാറ്ററി ലെവല്‍ ശ്രദ്ധിക്കാതെയാണ് ഉപയോഗിക്കുന്നത്. അതുപോലെ തന്നെ നമ്മുടെ സിസ്റ്റം മറ്റുള്ളവര്‍ ഉപയോഗിക്കുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണമെന്നില്ല. ഇതിനൊരു പരിഹാരമായി എന്റെ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാം.
സോഫ്റ്റ്‌വെയര്‍ download ചെയ്യുന്നതിന് My software എന്ന മെനുവിലെ Lap Battery Level ല്‍ click ചെയ്യുക.

windows 8 ലെ drive നെ ubuntu ല്‍ ലഭിക്കാന്‍

windows 8 ലെ drive നെ ubuntu ല്‍ ലഭിക്കാന്‍ എന്ത് ചെയ്യണമെന്ന് Linux Help മെനുവില്‍ നല്‍കിയിട്ടുണ്ട്.

Ubuntu ല്‍ കേര്‍ണല്‍ അപ്ഡേറ്റ് ചെയ്യുന്നതെങ്ങനെ ?

Linux Help മെനുവില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. Kernel update ചെയ്യുന്നതിലൂടെ  os ല്‍ പല ഉപകരണങ്ങളും പ്രവര്‍ത്തിക്കുന്നത് സുഗമമാക്കാന്‍ കഴിയും.

IT Quiz പരിശീലനം

competition എന്ന മെനുവിലെ IT Quiz എന്ന ഭാഗം കാണുക.

youtube ല്‍ നിന്നും Video Download ചെയ്യുന്ന വിധം

         വളരെയെളുപ്പത്തില്‍ you tube ലെ വീഡിയോ ഡൗണ്‍ ലോഡ് ചെയ്യാം. ഇതിനുള്ള ഘട്ടങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1. ആദ്യം നമുക്ക് ഡൗണ്‍ ലോഡ് ചെയ്യേണ്ട വീഡിയോ (Mozilla firefox )ബ്രൗസറില്‍ തുറക്കുക.
2. വീഡിയോ കാണുമ്പോള്‍ അഡ്രസ് ബാറില്‍ www.youtube.......... എന്നത് മാറ്റി www.ssyoutube..........എന്ന് മാറ്റം വരുത്തി(അതായത് y യ്ക്ക് മുന്നിലായി ss എന്ന് ചേര്‍ക്കുക) Enter key അമര്‍ത്തുക.

3.ഇപ്പോള്‍ ഈ വീഡിയോ  savefrom.net എന്ന മറ്റൊരു പേജില്‍ തുറന്നുവരും
4. ഇതില്‍ Download link നു താഴെയുള്ള ഏതെങ്കിലും Link ല്‍ ക്ലിക്ക് ചെയ്താല്‍ വീഡിയോ ഡൗണ്‍ലോഡ് ചെയ്യാം.

Add new user to sudo

 Click the menu "Linux Help" to see.

ഒരു folder ലെ picture കള്‍ ഒരുമിച്ച് Presentation നിലേയ്ക്ക് ഉള്‍പ്പെടുത്താം

 1. നമുക്ക് presentation നില്‍ ഉള്‍പ്പെടുത്തേണ്ട Photo കള്‍ ഒരോന്നും ഒരു folder നുള്ളില്‍ save ചെയ്യുക.
2. ഇവിടെ തന്നിരിക്കുന്ന software(photoalbum0.4.zip) Download ചെയ്യുക. ഇതിനെ unzip ചെയ്യേണ്ടതില്ല.
3. Open office impress തുറന്ന് Tools > Extension manager എന്ന ക്രമത്തില്‍ click ചെയ്യുമ്പോള്‍ ഒരു window ലഭിക്കും. ഈ window യിലെ  Add ബട്ടണില്‍ ക്ലിക്ക് ചെയ്ത് step 2 ല്‍ download ചെയ്ത zip select ചെയ്ത് open ചെയ്യുക. Close ബട്ടണില്‍ ക്ലിക്ക് ചെയ്ത് ജാലകം ഒഴിവാക്കുക.
4. തുറന്നിരിക്കുന്ന presentation software എല്ലാം close ചെയ്ത് Presentation വീണ്ടും തുറന്ന് Tools menu ല്‍ Add ons > create photo album ല്‍ ക്ലിക്ക് ചെയ്ത് picture ഉള്‍പ്പെടുത്തിയിരിക്കുന്ന Folder select ചെയ്ത് Ok അമര്‍ത്തിയാല്‍ presentation ആരംഭിക്കും.
5.  Folder ലെ ചിത്രങ്ങളുടെ File number slide sorter തുടങ്ങിയവ ഉപയോഗിച്ച് ചിത്രങ്ങള്‍ ക്രമീകരക്കാം.

 ubuntu 10.04/ 12.04 എന്നിവയിലൊക്കെ ഇത് പ്രവര്‍ത്തിക്കും.


IT Project ന് തയ്യാറെടുക്കുമ്പോള്‍...

                        IT project മല്‍സരത്തില്‍ പ്രധാനമായും രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമതായി ഒരു project നെയായിരിക്കണം മല്‍സരത്തിനായി കൊണ്ടുപോകേണ്ടത്. അതായത് project ന്റെ എല്ലാ ഘട്ടങ്ങളും സത്യസന്തമായി നിങ്ങള്‍ തന്നെ ചെയ്തുണ്ടക്കിയത്. രണ്ടാമതായി IT tool കള്‍ ഉപയോഗിച്ചിരിക്കണം.
                                ഒരു Project ന്റെ അടിസ്ഥാനം പഠനം നടത്തുന്നതിനായി തിരഞ്ഞെടുക്കുന്ന പ്രശ്നമാണ്. ഏതെങ്കിലും ഒരു ചെറിയ വിഷയത്തെ/ പ്രശ്നത്തെ അടിസ്ഥാനമാക്കി നാം നടത്തുന്ന പഠനമായിരിക്കണം നമ്മുടെ project. സാധാരണ വിദ്ധ്യാര്‍ത്ഥികള്‍ project എന്ന പേരില്‍ അവതരിപ്പിക്കാറുള്ളത് മറ്റേതെങ്കിലും പഠനത്തില്‍ ആരെങ്കിലും കണ്ടെത്തിയ വിവരങ്ങള്‍ ശേഖരിച്ച് അവതരിപ്പിക്കലാണ്. ഇത് ഒരു seminar presentation മാത്രമെ ആകുന്നുള്ളു. നിങ്ങളുടെ പഠനഫലങ്ങളാണ് നിങ്ങള്‍ അവതരിപ്പിക്കേണ്ടത്.

എന്റെ സ്വന്തം...

ഒരു യഥാര്‍നനനനനനനനനനനനനനനനനനന                    മാരറററററററററററററശഷഫപപപപപപപപപപപപപപ122olllllllllllllllllllllllllllllllllllllllldscvhhgvgytvm n  r xwww.
ഇത് എന്റെ 11 മാസം മാത്രം പ്രായമുള്ള മകളുടെ blog post. തുടങ്ങിയത് ഞാന്‍, എന്നാല്‍ അവളുടെ കൂട്ടിച്ചേര്‍ക്കലുകളാണ് ഇതോടൊപ്പമുള്ളത്.

Flash player installation in Debian Linux

 1. Open terminal and type the command      apt-get install flashplugin-nonfree

 Then press enter key.


2.  Again type    update-flashplugin-nonfree --install    and press enter key

3. Restart your computer. This may work .

IT Quiz ന് തയ്യാറെടുക്കാം...

                                      വളരെയധികം പരിശ്രമം ആവശ്യമായ ഒരു competition Item ആണിത്. എന്നാല്‍ Systematic Preparation ഇതിനാവശ്യമാണ്. സാധാരണ ഏതെങ്കിലുമൊരു book വായിച്ച് തയ്യാറെടുക്കുകയാണ് വിദ്യാര്‍ത്ഥികള്‍ ചെയ്യുന്നത്. ഇതിനോടൊപ്പം Internet സൗകര്യമുപയോഗിച്ച് നമ്മള്‍ ഏതാനും വിവരങ്ങള്‍ ശേഖരിക്കുന്നത് നല്ലതായിരിക്കും. ഏതാനും സൂചനകള്‍ നല്‍കാം....
  • 1 മുതല്‍ 10 വരെ ക്ലാസ്  ICT പാഠപുസ്തകങ്ങളില്‍ പരാമര്‍ശിക്കുന്ന software കള്‍
  • IT യില്‍ ആദ്യത്തേത്
  • Hardware ഉപകരണങ്ങള്‍ ഉപയോഗങ്ങള്‍
  • Software - OS and Application especially Linux
  • Linux and Ubuntu
  • Internet and important websites
  • Web Browser
  • Super computer
  • Networking
  • IT Company കള്‍ അവയുടെ തലവന്മാര്‍
  • Software development languages
  • Computer ലെ Data അളക്കുന്ന Units (Bit, Nibble, Byte, MB, GB, TB, PB, EB)
  • Expansion of abbreviations
കഴിയുന്നത്രയും നന്നായി prepare ചെയ്യുക. Good Luck...

Malayalam Typing മല്‍സരത്തിന് തയ്യാറെടുക്കാം...

                                  Malyalam Typing മല്‍സരം നടത്തുന്നത് ഇവിടെ( Download ) നല്‍കിയിരിക്കുന്ന software ഉപയോഗിച്ചാണ്. ഈ മല്‍സരയിനത്തില്‍ വിജയിക്കണമെങ്കില്‍ കൈവിരലുകള്‍ keyboard ലൂടെ ഏറ്റവും വേഗതയില്‍ ചലിപ്പിക്കണം. നിരന്തരമായ പരിശീലനം ഇതിന് ആവശ്യമാണ്. മുകളില്‍ നല്‍കിയിരിക്കുന്ന software Download ചെയ്ത് പരിശീലിക്കുന്നതാണ് ഉചിതം.

1. Download ചെയ്തശേഷം pytypespeed-0.04.zip എന്ന folder ല്‍ Right Click ചെയ്ത് Extract here ക്ലിക്ക് ചെയ്യുക.

 2. Extract ചെയ്ത folder തുറന്ന് pytypespeed-0.04.py എന്ന file ല്‍ right click ചെയ്ത് Properties -> permissions ല്‍ Allow execute permission ല്‍ ക്ലിക്ക് ചെയ്ത് ശേഷം ജാലകം ക്ലോസ് ചെയ്യുക.

 3. Extract ചെയ്ത folder തുറന്ന് pytypespeed-0.04.py എന്ന file ല്‍ double click ചെയ്യുമ്പോള്‍ തുറന്ന് വരുന്ന window യില്‍ Run in terminal ല്‍ ക്ലിക്ക് ചെയ്യുക.

4. പേര്, രജിസ്റ്റര്‍ നമ്പര്‍ എന്നിവ Type ചെയ്തശേഷം അടയാളവാക്കായി pass എന്നും (എല്ലാം English ല്‍ )Type ചെയ്ത് OK നല്‍കുക. OK ബട്ടണ്‍ അമര്‍ത്തുന്നതോടുകൂടി മല്‍സരം ആരംഭിക്കുകയായി.

 5. Keyboard malyalam ത്തിലാക്കി പ്രദര്‍ശിപ്പിച്ചിരിക്കുന്ന മലയാളം paragraph Type ചെയ്ത് തുടങ്ങാം.
                       സമയം(15 മിനിട്ട്) തീരുമ്പോഴോ മുകളില്‍ നല്‍കിയിരിക്കുന്ന paragraph type ചെയ്ത് തീരുമ്പോഴോ മല്‍സരം അവസാനിക്കും. അവസാനിക്കുമ്പോള്‍ നമ്മുടെ വേഗത, time തുടങ്ങിയവ പ്രദര്‍ശിപ്പിക്കപ്പെടും. അക്ഷരങ്ങള്‍ കൃത്യമായി Type ചെയ്താല്‍ മാത്രമെ software മുന്നോട്ട് പോവുകയുള്ളു. ഏതെങ്കിലും അക്ഷരം ശരിയല്ലെങ്കില്‍ അത് ശരിയാക്കുന്നതുവരെ ബാക്കി Type ചെയ്യാന്‍ കഴിയില്ല. Software തന്നെ Mark ഇടുന്നതിനാല്‍ മല്‍സരം ഓരോരുത്തര്‍ക്കും പ്രത്യേകം നടത്തുന്നതിന് തടസമില്ല.  
                           ഇതില്‍ നല്‍കിയിരിക്കുന്ന Malayalam Paragraph മാറ്റി പത്രത്തിലെയോ പുസ്തകങ്ങളിലെയോ Malayalam Paragraph കള്‍ ഉള്‍പ്പെടുത്തി പരിശീലിക്കുക. ഒരേ Malayalam Paragraph ഉപയോഗിച്ചാല്‍ വേഗത കൂടും എന്നാല്‍ ഇതേ Malayalam Paragraph മല്‍സരത്തില്‍ ലഭിക്കണമെന്നില്ല.
                             Software ലെ Malayalam Paragraph മാറ്റുന്നതിന് Data എന്ന folder തുറന്ന് typespeed.txt എന്ന file നെ Double click > display അല്ലെങ്കില്‍ Rt. click > open with Gedit നല്‍കുക. തുടര്‍ന്ന് അവിടെ നല്‍കിയിരിക്കുന്ന Malayalam Paragraph ന് പകരം പുതിയത് Type ചെയ്ത് Save ചെയ്ത ശേഷം software പ്രവര്‍ത്തിപ്പിക്കുക.

Digital Painting മല്‍സരത്തിന് തയ്യാറെടുക്കാം

                          ചിത്രരചനയില്‍ കഴിവുള്ളവര്‍ക്ക് പങ്കെടുക്കാവുന്ന ഒരു മല്‍സര ഇനമാണ് Digital Painting. Paper ല്‍ വരയ്ക്കുന്നതിനു പകരം computer canvas ല്‍ വരയ്ക്കുന്നുവെന്നേയുള്ളു. എന്നാല്‍ paper ല്‍ വരയ്ക്കുന്നതിനേക്കാള്‍ പ്രയാസമേറിയ പ്രക്രീയയാണിത്, അതിനാല്‍ അതിയായ പരിശീലനം ഇതില്‍ പങ്കൊടുക്കുന്നതിന് ആവശ്യമാണ്. ഈ മല്‍സരത്തില്‍ ചേര്‍ന്നിരിക്കുന്നവ്ര‍ വീട്ടിലോ സ്കുളിലോ ദിവസം 3-4 മണിക്കൂര്‍ പരിശീലിക്കുന്നത് നല്ലതായിരിക്കും.
                                       ഈ മല്‍സരത്തിലും 10 മിനിറ്റ് മുന്‍പ് മാത്രമെ വിഷയം ലഭിക്കുകയുള്ളു. പരിശീലനത്തിന് തയ്യാറെടുക്കാന്‍ ഏതാനും വിഷയങ്ങള്‍ ഉള്‍പ്പെടുത്താം. പൂന്തോട്ടം, കുട്ടനാട്ടില്‍ നിന്നുള്ള ഒരു ഗ്രാമീണ ദൃശ്യം, യാത്ര, വഴിയാത്രക്കാരായ ഒരു കുടുബം, ഉല്‍സവം, ചന്ത, യുവജനോല്‍സവം, വിജയാഹ്ലാദം, സായാഹ്നം, ... ലഭിക്കുന്ന വിഷയത്തിനെ അടിസ്ഥാനമാക്കി GIMP, Xpaint എന്നിവയില്‍ ഏതെങ്കിലും software ഉപയോഗിച്ച് വേണം ചിത്രം വരയ്ക്കുവാന്‍. ചിത്രം വരയ്ക്കുമ്പോള്‍ ഏറ്റവും പ്രധാനം അതിന്റെ മനോഹാരിതയാണ്, അതിനാല്‍ അനാവശ്യമായി നിറങ്ങളും ടൂളുകളും ഉപയോഗിക്കേണ്ടതില്ല. Canvas നിര്‍മിക്കുന്നതുമുതല്‍ തുടര്‍ച്ചയായി save ചെയ്ത് വേണം ചിത്രം വരയ്ക്കുവാന്‍.

ഇനി ചിത്രരചന ആരംഭിച്ചോളും കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാം...

മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ മല്‍സരത്തിന് തയ്യാറെടുക്കാം.......

                             IT മേളയില്‍ വളരെയധികം മല്‍സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഒരു Item ആണ്  മള്‍ട്ടിമീഡിയ പ്രസന്റേഷന്‍. അല്പം ശ്രദ്ധയും പരിശീലനവുമുണ്ടെങ്കില്‍ മികച്ച മള്‍ട്ടിമീഡിയ പ്രസന്റേഷനുകള്‍ അനായാസം തയ്യാറാക്കാം. എന്നാല്‍ പല മല്‍സരാര്‍ത്ഥികള്‍ക്കും പ്രസന്റേഷനുകള്‍ തയ്യാറാക്കുന്നതിനുള്ള ബാലപാഠംപോലും അറിയാത്തതായി പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. പ്രസന്റേഷന്‍ മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രയോജനപ്പെടുന്ന ഏതാനും നിര്‍ദ്ദേളങ്ങള്‍ നല്‍കാം ബാക്കി നിങ്ങളുടെ പരിശീലനത്തിന്റെ മികവും ചേര്‍ന്നാല്‍ അനായാസം വിജയിക്കാം......

1. മല്‍സരം തുടങ്ങുന്നതിന് അല്പസമയം മുന്‍പ് വിഷയം ലഭിക്കും. ആ വിഷയത്തെ അടിസ്ഥാനമാക്കി മനസ്സില്‍ പെട്ടെന്നു വരുന്ന പ്രധാന ആശയങ്ങള്‍ paper ല്‍ കുറിച്ച് വയ്ക്കുക. ഇവയെ അടിസ്ഥാനമാക്കി slide കള്‍ തയ്യാറാക്കി തുടങ്ങാം. ഇതിടയില്‍ കൂടുതല്‍ ആശയങ്ങള്‍ മനസ്സില്‍ തോന്നിയാല്‍ അവയും കുറിച്ച് വെയ്ക്കുക. ആശങ്ങളുടെ ക്രമമായ അവതരണത്തിന് മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ മല്‍സരത്തില്‍ വളരെയധികം പ്രാധാന്യമുണ്ട്.

തയ്യാറെടുക്കുവാന്‍ ചില വിഷയങ്ങള്‍ : ആരോഗ്യശീലങ്ങള്‍,  മനുഷ്യനും പരിസ്ഥിതിയും, റോഡപടങ്ങള്‍, നമ്മുടെ കലാരൂപങ്ങള്‍, കേരളം എന്റെ നാട്, എന്റെ ഗ്രാമം, വനനശീകരണം......

2. Open office Impress/Presentation software ല്‍ വേണം presentation കള്‍ തയ്യാറാക്കേണ്ടത്.

3. കുറിച്ച് വെച്ചിരിക്കുന്ന ഓരോ ആശയങ്ങളെയും ഒന്നോ രണ്ടോ slide കളില്‍ അവതരിപ്പിക്കണം. Slide കളില്‍ ആവശ്യമായ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താം, video, Animations, sound file തുടങ്ങിയവ നല്‍കണം. ഇവയൊന്നും നാം കൊണ്ടുപോകേണ്ടതില്ല നമ്മുക്ക് ലഭിക്കുന്ന computer ലെ ഒരു ഫോള്‍ഡറില്‍ ഇത്തരം resource കള്‍ നല്‍കിയിരിക്കും അതില്‍ നിന്നും തിരഞ്ഞെടുത്ത് ഉപയോഗിക്കുക.

4. ഓരോ slide ലും ആവശ്യത്തിനുമാത്രം വിവരങ്ങളും(രണ്ടോ മൂന്നോ വരിയില്‍ ചുരുക്കി type ചെയ്യുക) ചിത്രങ്ങളുമൊക്കെ മാത്രം ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

5. Slide കളുടെ ആകര്‍ഷണീയതയ്ക്കായി അധികം സമയം ചിലവഴിക്കാതെ കൂടുതല്‍ എണ്ണം Slide കള്‍ തയ്യാറാക്കാന്‍ ശ്രമിക്കണം. ആകര്‍ഷണീയത താനെ വന്നുകൊള്ളും.

6. തയ്യാറാക്കുന്ന ഓരോ slide കളും save ചെയ്ത് മുന്നോട്ട് പോകണം. slide കളിലെ ആശയങ്ങള്‍ ക്രമത്തില്‍ തയ്യാറാക്കണമെന്നില്ല. അവസാനം ഏത് slide ആദ്യം വരണം ഏത് രണ്ടാമത് എന്നിങ്ങനെ നമ്മുക്ക് sort ചെയ്യാന്‍ കഴിയും.

7.  Slide presentation ല്‍ മറ്റ് സോഫ്റ്റു്‌വെയറുകളെ പ്രയോജനപ്പെടുത്തിയാല്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കാം. അതായത് GIMP സോഫ്റ്റ്‌വെയറുപയോഗിച്ച് Logo, ചെറിയ posterkകള്‍ തയ്യാറാക്കി ഉള്‍പ്പെടുത്തുക, Calc സോഫ്റ്റ്‌വെയറുപയോഗിച്ച് chart(ലഘുവായത്), Data collection form ന്റെ മാതൃക തുടങ്ങിയവ hyper link ചെയ്യുക. Word processor ല്‍ notice, Ink scape software ഉപയോഗിച്ച് തയ്യാറാക്കുന്ന Ball, Star തുടങ്ങിയവ.

8. Presentation നിലെ tool കള്‍ പരമാവധി ഉപയോഗിക്കുണം. Tool bar ലെ callouts, Line, fontwork. Task bar ലെ Table design. Format -> bullets and numbering, Insert -> date and time തുടങ്ങിയവ ഉപയോഗിക്കാം.

9.  Slide show -> Inter action, insert -> hyper link തുടങ്ങിയവ ഉപയോഗിച്ച് ആകെ slide കളെ ആശയത്തിന്റ അടിസ്ഥാനത്തില്‍ മൂന്നോ നാലൊ section നുകളാക്കി ഓരോ section നെയും menu slide ലെ section heading മായി link ചെയ്യാം.
           ഉദാഹരണമായി പരിസ്ഥിതിമലിനീകരണമാണ് വിഷയമെങ്കില്‍ menu slide ല്‍
                             ജലമലിനീകരണം
                             വായുമലിനീകരണം
                             മണ്ണ്മലിനീകരണം തുടങ്ങിയവ ഉള്‍പ്പെടുത്തുക. മെനു slide അവസാനം തയ്യാറാക്കിയാല്‍ മതി. slide sorter ഉപയോഗിച്ച് തയ്യാറാക്കിയ slide കളെ ആശയങ്ങളുടെ ക്രമത്തിലാക്കുക. തുടര്‍ന്ന്  menu slide ലെ ഓരോ heading നിന്നും ഓരോ section ന്റെയും ആദ്യത്തെ slide ലേയ്ക്ക് hyperlink or Interaction നല്‍കിയാല്‍മതി. ഓരോ section ആശയങ്ങളും തീരുമ്പോള്‍ menu slide നെ copy -> paste ചെയ്യുക.

10. പരമാവധി എണ്ണം slide കള്‍ കഴിവതും മലയാളത്തില്‍ തയ്യാറാക്കുക. ഒരു slide ല്‍ font size, background colour, Custom animation തുടങ്ങിയവ നല്‍കിയശേഷം അതിനെ copy -> patse ചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതാണ് വേഗതവര്‍ദ്ധിക്കുവാന്‍ നല്ലത്.

Good Luck

Ubuntu installation using pendrive

Pen drive ഉപയോഗിച്ച് ubuntu install ചെയ്യുന്നതെങ്ങനെയെന്ന് പഠിക്കുന്നതിനായി Linux help എന്ന menu വില്‍ ക്ലിക്ക് ചെയ്യുക.

Intel driver for Thoshiba, lenova

Download the driver from 'Linux Help' menu. Unzip the folder and click on 'install' file and Run in Terminal.

Netsetter configure ചെയ്യല്‍

Ubuntu ല്‍ netsetter configure ചെയ്യുന്ന രീതി  Linux help എന്ന menu വില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Python calculator program added to IT menu

Python wxGlade ല്‍ calculator പ്രോഗ്രാം തയ്യാറാക്കിയാല്‍ പലര്‍ക്കും അത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെവരുന്നതായി കാണാം. ഇതിന് കാരണം python code type ചെയ്ത് ചേര്‍ക്കുമ്പോള്‍ വരുന്ന തെറ്റുകളാണ്. IT > standard 10 ല്‍ തന്നിരിക്കുന്ന കോഡില്‍ def sum ന്റെ ഭാഗം നിങ്ങളുടെ പ്രോഗ്രാമിലേയ്ക്ക് copy - paste ചെയ്താല്‍ മതി.

DISSABLE LAPTOP KEYBOARD


ലാപ്‌ടോപ്പിന്റെ കീബോര്‍ഡിലെ ഏതോ കീകള്‍ pressed ആയിരിക്കുന്നതിനാല്‍ അവ നമുക്ക് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വരുന്നുണ്ടല്ലോ? ഇത് പരിഹരിക്കാന്‍ മറ്റൊരു USB Keyboard ഉപയോഗിക്കുകയാണ് നാം ചെയ്യുന്നത്. എന്നാല്‍ പലപ്പോഴും ഇങ്ങനെ വേറെ keyboard ഉപയോഗിച്ചാലും ലാപ്‌ടോപ്പിന്റെ കീബോര്‍ഡിലെ ഏതോ കീകള്‍ തനിയെ പ്രവര്‍ത്തിച്ച് system hang ആകുന്നതിനാല്‍ അത്തരം laptop കള്‍ ഉപയോഗിക്കുവാന്‍ കഴിയാതെ മാറ്റിവെയ്ക്കേണ്ട സ്ഥിതിയാണ്. ഈ അവസ്ഥയ്ക്ക് ഒരു പരിഹാരമാണ് Laptop Keyboard നെ off ചെയ്യുകയെന്നത്. വളരെയെളുപ്പത്തില്‍ നമുക്കിത്  ചെയ്യാം.

Step 1
  Terminal ല്‍         xinput --list    എന്ന് ടൈപ്പ് ചെയ്ത് Enter key അമര്‍ത്തുമ്പോള്‍ താഴെക്കാണുന്നതുപോലെ ഒരു screen ലഭിക്കും.



Step 2

  എന്റെ laptop Keyboard ന്റെ Id=10 എന്നാണ് മുകളിലത്തെ ചിത്രത്തില്‍ നിന്നും ലഭിച്ചത്. അതിനാല്‍ ഇനി ടൈപ്പ് ചെയ്യുന്ന command ല്‍ ഞാന്‍ 10 എന്ന് ഉപയോഗിക്കുന്നിടത്ത് നിങ്ങള്‍ നിങ്ങള്‍ക്ക് കിട്ടുന്ന number ഉപയോഗിക്കണം. Terminal ല്‍  താഴെപ്പറയുന്ന command type ചെയ്ത്  Enter key അമര്‍ത്തിയാല്‍ Keyboard തനിയെ off ആകും. (password ആവശ്യപ്പെട്ടാല്‍ നല്‍കണം)

sudo xinput set-int-prop 10 "Device Enabled" 8 0




              ഇനി നമുക്ക്  USB keyboard, Applications -> Accessories -> onScreen Keyboard തുടങ്ങിയവ ഉപയോഗിച്ച്  Laptop പ്രവര്‍ത്തിപ്പിക്കാം. Laptop keyboard നെ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ system restart ചെയ്യുകയോ terminal ല്‍  താഴെപ്പറയുന്ന command നല്‍കുകയോ ചെയ്താല്‍ മതി.

sudo xinput set-int-prop 10 "Device Enabled" 8 1

Adhaar card issues

Adhaar കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംശയങ്ങള്‍ തുടങ്ങിയവ പരിഹരിക്കുന്നതിന് താഴെപ്പറയുന്ന Contact Centre മായി email ലില്‍ ബന്ധപ്പെടാവുന്നതാണ്.

Contact Centre Email ID-  help@uidai.gov.in

Click to see more

Malayalam Typing

Ubuntu ല്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നത് വളരെ എളുപ്പമാണെന്ന് നമുക്കറിയാമല്ലോ? ഇതിനായി ഏതാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാം.
1. ഈ ചിത്രത്തിന്റെ ഒരു Print എടുക്കുക.



2. Application -> office -> open office Writer/word processor തുഠക്കുക.

3. മുകളിലത്തെ Pane ലില്‍ USA എന്ന് കാണുന്നിടത്ത് ഒന്ന് ക്ലിക്ക് ചെയ്താല്‍ അത് Ind എന്നാകും.

4. ഇതിനുശേഷം നമ്മുടെ Keyboard ല്‍ ടൈപ്പ് ചെയ്താല്‍ മലയാളം ലഭിക്കും.

                           Print എടുത്ത keyboard ല്‍ നിന്നും അക്ഷരങ്ങള്‍ നമുക്ക് കണ്ടെത്താം. പക്ഷെ അതില്‍ കൂട്ടക്ഷരങ്ങള്‍ കാണില്ല. രണ്ടക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിന്  d എന്ന കീ അമര്‍ത്തിയാല്‍ മതി.
 കdക   ക്ക                                  കdഷ      ക്ഷ                   
തdത    ത്ത                                 വdയ      വ്യ
പdപ     പ്പ                                   നdത      ന്ത                     
ടdട       ട്ട                                   ങdക     ങ്ക

ചില്ലക്ഷരങ്ങള്‍ ലഭിക്കുന്നതിന്      dയും ] എന്നീ കീകള്‍ അമര്‍ത്തിയാല്‍ മതി.

നd]       ന്‍                     ണd]         ണ്‍                  രd]        ര്‍        ലd]     ല്‍

ന്റെ     എന്ന്   ടൈപ്പ് ചെയ്യാന്‍     നd shift j  z


ചെറിയ കാര്യങ്ങള്‍         ;zshiftjf/  kejd/shiftudshiftushiftnd]


ചില്ലക്ഷരങ്ങള്‍ ശരിയായി ലഭിക്കുന്നില്ലെങ്കില്‍ open office ല്‍ Font name മാറ്റി Rachana യാക്കുക.



Video tutorial for standard 10

10-ം ക്ലാസിലെ ICT പാഠഭാഗം പഠിക്കുന്നതിന് സഹായിക്കുന്ന 3 ാമത്തെ Video Tutorial ഉള്‍പ്പെടുത്തിയിരിക്കുന്നു (IT മെനുവില്‍ Std 10).

ICT Satndard 10 Second Video

10-ം ക്ലാസിലെ ICT പാഠഭാഗം പഠിക്കുന്നതിന് സഹായിക്കുന്ന 2 ാമത്തെ Video Tutorial ഉള്‍പ്പെടുത്തിയിരിക്കുന്നു (IT മെനുവില്‍ Std 10).

Video Tutorial

10-ം ക്ലാസിലെ ICT പാഠഭാഗം പഠിക്കുന്നതിന് സഹായിക്കുന്ന Video Tutorial ഉള്‍പ്പെടുത്തിയിരിക്കുന്നു (IT മെനുവില്‍ Std 10). ഇത് Download ചെയ്ത് ഓരോ computer ലും Save ചെയ്താല്‍ കുട്ടികള്‍ക്ക് സ്വയം പരിശീലിക്കുന്നതിനും കഴിയും Click to see

Video Tutorial

9-ം ക്ലാസിലെ ICT പാഠഭാഗം പഠിക്കുന്നതിന് സഹായിക്കുന്ന 2 ാമത്തെ Video Tutorial ഉള്‍പ്പെടുത്തിയിരിക്കുന്നു (IT മെനുവില്‍ Std 9). Click to see

സൂപ്പര്‍ കമ്പ്യുട്ടര്‍(Super Computer)




ലോകത്തില്‍ ഏറ്റവും വേഗതയേറിയ കമ്പ്യൂട്ടര്‍ 2013 ജൂണില്‍ ചൈന വികസിപ്പിച്ചു Tianhe-2(Milkyway-2) എന്ന് നാമകരണം ചെയ്തിരിക്കുന്ന ഇതില്‍ ഏകദേശം 3 മില്ല്യന്‍ പ്രോസ്സര്‍ കോറുകളുണ്ട്. നാം ഉപയോഗിക്കുന്ന Desktop Computer കളില്‍ 2 പ്രോസസര്‍ കോറുകളുണ്ട്. Intel ന്റെ പ്രോസ്സറുകള്‍ ഉപയോഗിച്ചിരിക്കുന്ന ഇതില്‍ 12 PB(ഏകദേശം 10 ലക്ഷം കമ്പ്യുട്ടറുകളില്‍ ശേഖരിക്കാവുന്നത്)വിവരങ്ങള്‍ ശേഖരിച്ചുവെയ്ക്കാം.
 0               1 Bit (ഏറ്റവും ചെറുത്)
4 bits         1 Nibble
8 bits         1 Byte
1024 bytes 1 KiloBytes(KB)
1024 KB    1 MegaBytes(MB)
1024 MB    1 GigaBytes(GB)
1024 GB    1 TeraBytes(TB)
1024 TB    1 PetaBytes(PB)

Alchem

പത്താം ക്ലാസിലെ രസതന്ത്രം പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഒരു പരീക്ഷാ സോഫ്റ്റ്‌വെയര്‍. Click to see

Video Tutorial

9-ം ക്ലാസിലെ ICT പാഠഭാഗം പഠിക്കുന്നതിന് സഹായിക്കുന്ന Video Tutorial ഉള്‍പ്പെടുത്തിയിരിക്കുന്നു (IT മെനുവില്‍ Std 9). Click to see

Video Tutorial

  • 8-ം ക്ലാസിലെ ICT പാഠഭാഗം പഠിക്കുന്നതിന് സഹായിക്കുന്ന Video Tutorial ഉള്‍പ്പെടുത്തിയിരിക്കുന്നു (IT മെനുവില്‍ Std 8). Click to see
  • Laptop ല്‍ നിന്നും Laptop ലേയ്ക്ക് file കള്‍ കൈമാറാം   click to see
  •   My software -> DhrisyA
  •   My software -> Atom Model 
  •   Linux ന്റെ Desktop ലെ ഒരു icon ല്‍ ക്ലിക്ക് ചെയ്ത് windows പ്രവര്‍ത്തിപ്പിക്കാം. കൂടുതല്‍ വിവരങഅഹള്‍ക്ക് IT -> Linux OS മെനുവില്‍ ക്ലിക്ക് ചെയ്യുക. 
  • "Grub rescue" എന്ന error പരിഹരിക്കുന്നതിന്  IT -> Linux OS മെനുവില്‍ ക്ലിക്ക് ചെയ്യുക.


         Linux ന്റെ Desktop ലെ ഒരു icon ല്‍ ക്ലിക്ക് ചെയ്ത് windows പ്രവര്‍ത്തിപ്പിക്കുന്നതെങ്ങനെയെന്ന് അടുത്തതായി ഉള്‍പ്പെടുത്താം...... ഇങ്ങനെ ചെയ്താല്‍ Windows Minimize ചെയ്ത് നിങ്ങള്‍ക്ക് ലിനക്സ് പ്രവര്‍ത്തിപ്പിക്കാം. തിരിച്ചും.....ഒന്നാലോചിച്ച് നോക്കൂ ലിനക്സിലെ Windows നെക്കുറിച്ച്......