പത്താം ക്ലാസിലെ രസതന്ത്രം പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഒരു പരീക്ഷാ സോഫ്റ്റ്‌വെയറാണ് Alchem. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം പരിശീലനത്തിനും അധ്യാപകര്‍ക്ക് പരീക്ഷ നടത്തുന്നതിനും ഉപയോഗിക്കാം. ഓരോ ചോദ്യത്തിനും ഉത്തരം നല്‍കിയ ശേഷം അടുത്ത ചോദ്യം ലഭിക്കുന്ന വിധത്തിലാണ് സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയിരിക്കുന്നത്. ചോദ്യം ലഭിച്ചുകഴിഞ്ഞാല്‍ ശരിയായ ഉത്തരത്തില്‍ ക്ലിക്ക് ചെയ്യുക, ഉത്തരം ശരിയാണെങ്കില്‍ score ഒന്ന് കൂടുകയും ഉത്തരം പ്രദര്‍ശിപ്പിക്കുകയും ചെയ്യും തെറ്റാണെങ്കില്‍ ശരിയായ ഉത്തരം പ്രദര്‍ശിപ്പിക്കും. ഇതുമൂലം വിദ്യാര്‍ഥിക്ക് പഠിച്ച് പോകുന്നതിനുള്ള അവസരവും ലഭിക്കും. ഓരോ ചോദ്യത്തിനും ഉത്തരം നല്‍കിയ ശേഷം Next ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ അടുത്ത ചോദ്യം ലഭിക്കും. ഇങ്ങനെ 20 ചോദ്യങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ score പ്രദര്‍ശിപ്പിക്കും. വീണ്ടും സോഫ്റ്റ്‌വെയര്‍ തൂറക്കുമ്പോള്‍ പുതിയ 20 ചോദ്യങ്ങളുമായി അടുത്ത പരീക്ഷയ്ക്ക് സോഫ്റ്റ്‌വെയര്‍ തയ്യാറാകും. English Medium ത്തിനും Malayalam Medium ത്തിനും ഇതുപയോഗിക്കാം.
പൂര്‍ണ്ണമായും python ല്‍ തയാറാക്കിയതാണ് ഈ സോഫ്റ്റ്‌വെയര്‍. ലിനക്സില്‍ install ചെയ്ത്ശേഷം Science മെനുവില്‍ നിന്നും ഇത് ഉപയോഗിക്കാം. നിങ്ങളുടെ നിര്‍ദ്ദേശങ്ങളും നല്ല ചോദ്യങ്ങളും അയയ്ക്കുകയാണെങ്കില്‍ ഇതിനെ മെച്ചപ്പെടുത്താന്‍ ശ്രമിക്കാം. ഇപ്പോള്‍ chapter - 1 മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
No comments:
Post a Comment