ലാപ്‌ടോപ്പിലെ ബാറ്ററി അമിതമായി ചാര്‍ജ് ചെയ്താലും മിനിമം ചാര്‍ജില്ലാതെ തനിയെ ഓഫായാലുമൊക്കെ ബാറ്ററി പെട്ടെന്ന് കേടാകാം. അതിനാല്‍ ലാപ്‌ടോപ്പ് ഉപയോഗിക്കുമ്പോള്‍ ചാര്‍ജിങ് - ഡിസ്ചാര്‍ജിങ് എന്ന രീതിയില്‍ ഉപയോഗിക്കുന്നതാവും നല്ലത്. എന്നാല്‍ നാം പലപ്പോഴും ബാറ്ററി ലെവല്‍ ശ്രദ്ധിക്കാതെയാണ് ഉപയോഗിക്കുന്നത്. അതുപോലെ തന്നെ നമ്മുടെ സിസ്റ്റം മറ്റുള്ളവര്‍ ഉപയോഗിക്കുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണമെന്നില്ല. ഇതിനൊരു പരിഹാരമായി എന്റെ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാം.
Click here to Download Software
steps
1
.ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്ത laptop_battery_level_1_all.deb എന്ന
ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് install package ല്‍ ക്ലിക്ക് ചെയ്ത്
പാസ്‌വേര്‍ഡ് ടൈപ്പ് ചെയ്യുക.
2. computer റീസ്റ്റാര്‍ട്ട് ചെയ്ത് ലോഗിന്‍ ചെയ്താല്‍ software തനിയെ പ്രവര്‍ത്തിച്ച് തുടങ്ങും.
ബാറ്ററി ലെവല്‍ 21 ശതമാനത്തിനു താഴെയായാല്‍ ചാര്‍ജര്‍ ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ Battary Low, please connect charger എന്ന മെസേജ് ലഭിക്കും. മെസേജ് ജാലകം ക്ലോസ് ചെയ്ത് ചാര്‍ജര്‍ ബന്ധിപ്പിക്കുക. മെസേജ് ജാലകം ക്ലോസ് ചെയ്ത് ചാര്‍ജര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ ഓരോ 5 മിനിറ്റിനു ശേഷവും Battary Low, please connect charger എന്ന മെസേജ് ലഭിച്ചുകൊണ്ടിരിക്കും.
ബാറ്ററി ലെവല്‍ 100 ശതമാനമായാല്‍ ചാര്‍ജര്‍
ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ Battary Full, please disconnect charger എന്ന
മെസേജ് ലഭിക്കും. മെസേജ് ജാലകം ക്ലോസ് ചെയ്ത് ചാര്‍ജര്‍ disconnect ചെയ്യുക. മെസേജ് ജാലകം ക്ലോസ് ചെയ്ത് ചാര്‍ജര്‍ disconnect ചെയ്യുന്നില്ലെങ്കില്‍ ഓരോ മിനിറ്റിനു ശേഷവും Battary Full, please disconnect charger എന്ന മെസേജ് ലഭിച്ചുകൊണ്ടിരിക്കും.
Well-done Rajesh
ReplyDeleteഅഭിനന്ദനങ്ങള്‍
ReplyDeletenice work
ReplyDeleteCongrats
ReplyDelete