ചിത്രരചനയില്‍ കഴിവുള്ളവര്‍ക്ക് പങ്കെടുക്കാവുന്ന ഒരു മല്‍സര ഇനമാണ് Digital Painting. Paper ല്‍ വരയ്ക്കുന്നതിനു പകരം computer canvas ല്‍ വരയ്ക്കുന്നുവെന്നേയുള്ളു. എന്നാല്‍ paper ല്‍ വരയ്ക്കുന്നതിനേക്കാള്‍ പ്രയാസമേറിയ പ്രക്രീയയാണിത്, അതിനാല്‍ അതിയായ പരിശീലനം ഇതില്‍ പങ്കൊടുക്കുന്നതിന് ആവശ്യമാണ്. ഈ മല്‍സരത്തില്‍ ചേര്‍ന്നിരിക്കുന്നവ്ര വീട്ടിലോ സ്കുളിലോ ദിവസം 3-4 മണിക്കൂര്‍ പരിശീലിക്കുന്നത് നല്ലതായിരിക്കും.
ഈ മല്‍സരത്തിലും 10 മിനിറ്റ് മുന്‍പ് മാത്രമെ വിഷയം ലഭിക്കുകയുള്ളു. പരിശീലനത്തിന് തയ്യാറെടുക്കാന്‍ ഏതാനും വിഷയങ്ങള്‍ ഉള്‍പ്പെടുത്താം.
പൂന്തോട്ടം, കുട്ടനാട്ടില്‍ നിന്നുള്ള ഒരു ഗ്രാമീണ ദൃശ്യം, യാത്ര, വഴിയാത്രക്കാരായ ഒരു കുടുബം, ഉല്‍സവം, ചന്ത, യുവജനോല്‍സവം, വിജയാഹ്ലാദം, സായാഹ്നം, ...
ലഭിക്കുന്ന വിഷയത്തിനെ അടിസ്ഥാനമാക്കി GIMP, Xpaint എന്നിവയില്‍ ഏതെങ്കിലും software ഉപയോഗിച്ച് വേണം ചിത്രം വരയ്ക്കുവാന്‍. ചിത്രം വരയ്ക്കുമ്പോള്‍ ഏറ്റവും പ്രധാനം അതിന്റെ മനോഹാരിതയാണ്, അതിനാല്‍ അനാവശ്യമായി നിറങ്ങളും ടൂളുകളും ഉപയോഗിക്കേണ്ടതില്ല. Canvas നിര്‍മിക്കുന്നതുമുതല്‍ തുടര്‍ച്ചയായി save ചെയ്ത് വേണം ചിത്രം വരയ്ക്കുവാന്‍.
ഇനി ചിത്രരചന ആരംഭിച്ചോളും കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാം...
No comments:
Post a Comment