IT മേളയില്‍ വളരെയധികം മല്‍സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഒരു Item ആണ് മള്‍ട്ടിമീഡിയ പ്രസന്റേഷന്‍. അല്പം ശ്രദ്ധയും പരിശീലനവുമുണ്ടെങ്കില്‍ മികച്ച മള്‍ട്ടിമീഡിയ പ്രസന്റേഷനുകള്‍ അനായാസം തയ്യാറാക്കാം. എന്നാല്‍ പല മല്‍സരാര്‍ത്ഥികള്‍ക്കും പ്രസന്റേഷനുകള്‍ തയ്യാറാക്കുന്നതിനുള്ള ബാലപാഠംപോലും അറിയാത്തതായി പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. പ്രസന്റേഷന്‍ മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രയോജനപ്പെടുന്ന ഏതാനും നിര്‍ദ്ദേളങ്ങള്‍ നല്‍കാം ബാക്കി നിങ്ങളുടെ പരിശീലനത്തിന്റെ മികവും ചേര്‍ന്നാല്‍ അനായാസം വിജയിക്കാം......
1. മല്‍സരം തുടങ്ങുന്നതിന് അല്പസമയം മുന്‍പ് വിഷയം ലഭിക്കും. ആ വിഷയത്തെ അടിസ്ഥാനമാക്കി മനസ്സില്‍ പെട്ടെന്നു വരുന്ന പ്രധാന ആശയങ്ങള്‍ paper ല്‍ കുറിച്ച് വയ്ക്കുക. ഇവയെ അടിസ്ഥാനമാക്കി slide കള്‍ തയ്യാറാക്കി തുടങ്ങാം. ഇതിടയില്‍ കൂടുതല്‍ ആശയങ്ങള്‍ മനസ്സില്‍ തോന്നിയാല്‍ അവയും കുറിച്ച് വെയ്ക്കുക. ആശങ്ങളുടെ ക്രമമായ അവതരണത്തിന് മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ മല്‍സരത്തില്‍ വളരെയധികം പ്രാധാന്യമുണ്ട്.
തയ്യാറെടുക്കുവാന്‍ ചില വിഷയങ്ങള്‍ : ആരോഗ്യശീലങ്ങള്‍, മനുഷ്യനും പരിസ്ഥിതിയും, റോഡപടങ്ങള്‍, നമ്മുടെ കലാരൂപങ്ങള്‍, കേരളം എന്റെ നാട്, എന്റെ ഗ്രാമം, വനനശീകരണം......
2. Open office Impress/Presentation software ല്‍ വേണം presentation കള്‍ തയ്യാറാക്കേണ്ടത്.
3. കുറിച്ച് വെച്ചിരിക്കുന്ന ഓരോ ആശയങ്ങളെയും ഒന്നോ രണ്ടോ slide കളില്‍ അവതരിപ്പിക്കണം. Slide കളില്‍ ആവശ്യമായ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താം, video, Animations, sound file തുടങ്ങിയവ നല്‍കണം. ഇവയൊന്നും നാം കൊണ്ടുപോകേണ്ടതില്ല നമ്മുക്ക് ലഭിക്കുന്ന computer ലെ ഒരു ഫോള്‍ഡറില്‍ ഇത്തരം resource കള്‍ നല്‍കിയിരിക്കും അതില്‍ നിന്നും തിരഞ്ഞെടുത്ത് ഉപയോഗിക്കുക.
4. ഓരോ slide ലും ആവശ്യത്തിനുമാത്രം വിവരങ്ങളും(രണ്ടോ മൂന്നോ വരിയില്‍ ചുരുക്കി type ചെയ്യുക) ചിത്രങ്ങളുമൊക്കെ മാത്രം ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.
5. Slide കളുടെ ആകര്‍ഷണീയതയ്ക്കായി അധികം സമയം ചിലവഴിക്കാതെ കൂടുതല്‍ എണ്ണം Slide കള്‍ തയ്യാറാക്കാന്‍ ശ്രമിക്കണം. ആകര്‍ഷണീയത താനെ വന്നുകൊള്ളും.
6. തയ്യാറാക്കുന്ന ഓരോ slide കളും save ചെയ്ത് മുന്നോട്ട് പോകണം. slide കളിലെ ആശയങ്ങള്‍ ക്രമത്തില്‍ തയ്യാറാക്കണമെന്നില്ല. അവസാനം ഏത് slide ആദ്യം വരണം ഏത് രണ്ടാമത് എന്നിങ്ങനെ നമ്മുക്ക് sort ചെയ്യാന്‍ കഴിയും.
7. Slide presentation ല്‍ മറ്റ് സോഫ്റ്റു്‌വെയറുകളെ പ്രയോജനപ്പെടുത്തിയാല്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കാം. അതായത് GIMP സോഫ്റ്റ്‌വെയറുപയോഗിച്ച് Logo, ചെറിയ posterkകള്‍ തയ്യാറാക്കി ഉള്‍പ്പെടുത്തുക, Calc സോഫ്റ്റ്‌വെയറുപയോഗിച്ച് chart(ലഘുവായത്), Data collection form ന്റെ മാതൃക തുടങ്ങിയവ hyper link ചെയ്യുക. Word processor ല്‍ notice, Ink scape software ഉപയോഗിച്ച് തയ്യാറാക്കുന്ന Ball, Star തുടങ്ങിയവ.
8. Presentation നിലെ tool കള്‍ പരമാവധി ഉപയോഗിക്കുണം. Tool bar ലെ callouts, Line, fontwork. Task bar ലെ Table design. Format -> bullets and numbering, Insert -> date and time തുടങ്ങിയവ ഉപയോഗിക്കാം.
9. Slide show -> Inter action, insert -> hyper link തുടങ്ങിയവ ഉപയോഗിച്ച് ആകെ slide കളെ ആശയത്തിന്റ അടിസ്ഥാനത്തില്‍ മൂന്നോ നാലൊ section നുകളാക്കി ഓരോ section നെയും menu slide ലെ section heading മായി link ചെയ്യാം.
ഉദാഹരണമായി പരിസ്ഥിതിമലിനീകരണമാണ് വിഷയമെങ്കില്‍ menu slide ല്‍
ജലമലിനീകരണം
വായുമലിനീകരണം
മണ്ണ്മലിനീകരണം തുടങ്ങിയവ ഉള്‍പ്പെടുത്തുക. മെനു slide അവസാനം തയ്യാറാക്കിയാല്‍ മതി. slide sorter ഉപയോഗിച്ച് തയ്യാറാക്കിയ slide കളെ ആശയങ്ങളുടെ ക്രമത്തിലാക്കുക. തുടര്‍ന്ന് menu slide ലെ ഓരോ heading നിന്നും ഓരോ section ന്റെയും ആദ്യത്തെ slide ലേയ്ക്ക് hyperlink or Interaction നല്‍കിയാല്‍മതി. ഓരോ section ആശയങ്ങളും തീരുമ്പോള്‍ menu slide നെ copy -> paste ചെയ്യുക.
10. പരമാവധി എണ്ണം slide കള്‍ കഴിവതും മലയാളത്തില്‍ തയ്യാറാക്കുക. ഒരു slide ല്‍ font size, background colour, Custom animation തുടങ്ങിയവ നല്‍കിയശേഷം അതിനെ copy -> patse ചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതാണ് വേഗതവര്‍ദ്ധിക്കുവാന്‍ നല്ലത്.
Good Luck
pls give me a example of presentation in malayalam
ReplyDelete