ലാപ്‌ടോപ്പിന്റെ കീബോര്‍ഡിലെ ഏതോ കീകള്‍ pressed ആയിരിക്കുന്നതിനാല്‍ അവ നമുക്ക് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വരുന്നുണ്ടല്ലോ? ഇത് പരിഹരിക്കാന്‍ മറ്റൊരു USB Keyboard ഉപയോഗിക്കുകയാണ് നാം ചെയ്യുന്നത്. എന്നാല്‍ പലപ്പോഴും ഇങ്ങനെ വേറെ keyboard ഉപയോഗിച്ചാലും ലാപ്‌ടോപ്പിന്റെ കീബോര്‍ഡിലെ ഏതോ കീകള്‍ തനിയെ പ്രവര്‍ത്തിച്ച് system hang ആകുന്നതിനാല്‍ അത്തരം laptop കള്‍ ഉപയോഗിക്കുവാന്‍ കഴിയാതെ മാറ്റിവെയ്ക്കേണ്ട സ്ഥിതിയാണ്. ഈ അവസ്ഥയ്ക്ക് ഒരു പരിഹാരമാണ് Laptop Keyboard നെ off ചെയ്യുകയെന്നത്. വളരെയെളുപ്പത്തില്‍ നമുക്കിത് ചെയ്യാം.
Step 1
Terminal ല്‍ xinput --list എന്ന് ടൈപ്പ് ചെയ്ത് Enter key അമര്‍ത്തുമ്പോള്‍ താഴെക്കാണുന്നതുപോലെ ഒരു screen ലഭിക്കും.
Step 2
എന്റെ laptop Keyboard ന്റെ Id=10 എന്നാണ് മുകളിലത്തെ ചിത്രത്തില്‍ നിന്നും ലഭിച്ചത്. അതിനാല്‍ ഇനി ടൈപ്പ് ചെയ്യുന്ന command ല്‍ ഞാന്‍ 10 എന്ന് ഉപയോഗിക്കുന്നിടത്ത് നിങ്ങള്‍ നിങ്ങള്‍ക്ക് കിട്ടുന്ന number ഉപയോഗിക്കണം. Terminal ല്‍ താഴെപ്പറയുന്ന command type ചെയ്ത് Enter key അമര്‍ത്തിയാല്‍ Keyboard തനിയെ off ആകും. (password ആവശ്യപ്പെട്ടാല്‍ നല്‍കണം)
sudo xinput set-int-prop 10 "Device Enabled" 8 0
ഇനി നമുക്ക് USB keyboard, Applications -> Accessories -> onScreen Keyboard തുടങ്ങിയവ ഉപയോഗിച്ച് Laptop പ്രവര്‍ത്തിപ്പിക്കാം. Laptop keyboard നെ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ system restart ചെയ്യുകയോ terminal ല്‍ താഴെപ്പറയുന്ന command നല്‍കുകയോ ചെയ്താല്‍ മതി.
sudo xinput set-int-prop 10 "Device Enabled" 8 1
great..thank you very much
ReplyDeletejayadevan, ernakulam
njan cheythittu sariyayilla
ReplyDeleteavasanathe commandile space evideyokke ennu parayumo ?
sudo SPACE xinput SPACE set-int-prop SPACE 10 SPACE "Device SPACE Enabled" SPACE 8 SPACE 0 (ZERO)
DeleteReally Useful
ReplyDelete