ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയറുകള്‍ ഡസ്ക്ടോപ്പ് പബ്ലിഷിങ്( DTP) രംഗത്ത് ആധിപത്യം സ്ഥാപിക്കൂന്നു
ഡസ്ക്ടോപ്പ്
പബ്ലിഷിങ്( DTP) രംഗത്തെ ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയറായ Scribus 2003 ല്‍
ആരംഭിച്ചതാണ്. ഈ രഗംത്തെ അതികായന്മാരോട് മല്‍സരിക്കാന്‍ കരുത്തുള്ള
സവിശേഷതകളെല്ലാമുള്ളതാണ് സ്ക്രൈബസ്. Unix, Linux, BSD, Mac OS X, Haiku,
Microsoft Windows തുടങ്ങിയ ഓപ്പേറ്റിംഗ് സിസ്റ്റങ്ങളില്‍
പ്രവര്‍ത്തിപ്പിക്കാവുന്നതും TIFF, JPEG, and Adobe Photoshop, eps, svg
തുടങ്ങിയവയെ പിന്തുണയ്ക്കുന്നതും പ്രിന്റിംഗ് രംഗത്തെ CMYK, ICC നിറങ്ങളെ
നീയന്ത്രിക്കുന്നതിനുള്ള സൗകര്യവും ഓപ്പണ്‍ ഓഫീസ്, MS office, HTML
ഫോര്‍മാറ്റുകളില്‍ നിന്നും ടെക്സ്റ്റുകളെ അനായാസം ഉള്‍പ്പെടുത്തുന്നതിനും
ഇന്ററാക്ടീവ് PDF കള്‍ തയ്യാറാക്കുന്നതുമൊക്കെ ഇതിന്റെ സവിശേഷതകളില്‍
ചിലതാണ്. യുണീകോഡ് പിന്‍തുണയുണ്ടെങ്കിലും മലളാളമടക്കമുള്ള Complex text
layout (CTL) ഭാഷകള്‍ കൈകാര്യ ചെയ്യുന്നതില്‍ ഇതിന്
പരിമിതികളുണ്ടായിരുന്നു. ഇതു മറികടക്കുന്നതിനുവേണ്ടി ആരംഭിച്ച പ്രോജക്ടായ
scribus ctl ന്‍െ വിജയമാണ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയറുകള്‍ ഡസ്ക്ടോപ്പ്
പബ്ലിഷിങ്( DTP) രംഗത്ത് ആധിപത്യം സ്ഥാപിക്കൂന്നതിന് കാരണമാകുന്നത്.
ഇനിമുതല്‍ മലയാളികള്‍ക്കും Scribus ഉപയോഗിക്കാനും പഠിപ്പിക്കാനും
പ്രചരിപ്പിക്കാനും ആരംഭിക്കാം.
Ubuntu 16.04 നെ അടിസ്ഥാനമാക്കി
ഞാന്‍ തയ്യാറാക്കിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ scribus ctl (version
1.5.3.svn) ഉള്‍പ്പെടുത്തിയിട്ടുണ്ട്. അല്ലാതെ scribus ലഭിക്കുന്നതിന്
ചുവടെ നല്‍കുന്ന command കള്‍ ഓരോന്നായി Terminal ല്‍
പ്രവര്‍ത്തിപ്പിച്ചാല്‍ മതി.
sudo add-apt-repository ppa:olivier-berten/scribus
sudo apt-get update
sudo apt-get purge -f scribus
sudo apt-get install scribus-ctl
Scribus
ല്‍ മലയാളത്തില്‍ തയ്യാറാക്കിയ ഫയല്‍ PDF ആക്കുമ്പോള്‍ Rachana, chilanka
തുടങ്ങിയ ചില ഫോണ്ടുകളില്‍ Rendering ഇപ്പോഴും ശരിയായിട്ടില്ല. Meera,
Reghu ഫോണ്ടുകള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലായെന്നതും സൂചിപ്പിക്കട്ടെ.
No comments:
Post a Comment