IT project മല്‍സരത്തില്‍ പ്രധാനമായും രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമതായി ഒരു project നെയായിരിക്കണം മല്‍സരത്തിനായി കൊണ്ടുപോകേണ്ടത്. അതായത് project ന്റെ എല്ലാ ഘട്ടങ്ങളും സത്യസന്തമായി നിങ്ങള്‍ തന്നെ ചെയ്തുണ്ടക്കിയത്. രണ്ടാമതായി IT tool കള്‍ ഉപയോഗിച്ചിരിക്കണം.
ഒരു Project ന്റെ അടിസ്ഥാനം പഠനം നടത്തുന്നതിനായി തിരഞ്ഞെടുക്കുന്ന പ്രശ്നമാണ്. ഏതെങ്കിലും ഒരു ചെറിയ വിഷയത്തെ/ പ്രശ്നത്തെ അടിസ്ഥാനമാക്കി നാം നടത്തുന്ന പഠനമായിരിക്കണം നമ്മുടെ project. സാധാരണ വിദ്ധ്യാര്‍ത്ഥികള്‍ project എന്ന പേരില്‍ അവതരിപ്പിക്കാറുള്ളത് മറ്റേതെങ്കിലും പഠനത്തില്‍ ആരെങ്കിലും കണ്ടെത്തിയ വിവരങ്ങള്‍ ശേഖരിച്ച് അവതരിപ്പിക്കലാണ്. ഇത് ഒരു seminar presentation മാത്രമെ ആകുന്നുള്ളു. നിങ്ങളുടെ പഠനഫലങ്ങളാണ് നിങ്ങള്‍ അവതരിപ്പിക്കേണ്ടത്.
No comments:
Post a Comment