ഏറെ പുതുമകളോടെ ഉബുണ്ടു 20.04 വരുന്നു...

2020 ഏപ്രില്‍ 23 നാണ് ഇതിന്റെ ഔദ്യോഗിക റിലീസ് തീരുമാനിച്ചിരിക്കുന്നത്.

    2004 ഒക്ടോബറിലാണ് ലിനക്സ് അടിസ്ഥാനമാക്കിയ ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റം ആദ്യമായി കാനോണിക്കല്‍ കമ്പനി പുറത്തിറക്കുന്നത്. എന്നാല്‍ സ്കൂളുകളില്‍ ഐ ടി പഠനത്തിനായി സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായി ഐ ടി @ സ്കൂള്‍ ഉബുണ്ടു കസ്റ്റമൈസ് ചെയ്ത് ഉപയോഗിച്ച് തുടങ്ങിയതോടെയാണ് കേരളത്തില്‍ ഇത് പ്രചാരത്തിലാകുന്നത്. ഓരോ 6 മാസം കൂടുമ്പോഴും ടെസ്റ്റ് വേര്‍ഷനുകളും 2 വര്‍ഷം കൂടുമ്പോള്‍ ഉബുണ്ടു അതിന്റെ LTS (Long Term Support ) പതിപ്പുകളും പുറത്തിറക്കിക്കൊണ്ടിരിക്കുന്നു. ഏപ്രില്‍ മാസത്തില്‍ റിലീസ് ചെയ്യുന്നത്  വര്‍ഷത്തോടൊപ്പം  .04 എന്നും ഒക്ടോബറില്‍ റിലീസ് ചെയ്യുന്നത് .10 എന്നുമാണ് ചേര്‍ക്കുന്നത്. കൂടാതെ ഈ ഓരോ വേര്‍ഷനുകള്‍ക്കും ഓരോ കോഡുനാമവും ഉണ്ടായിരിക്കും.  “ഫോക്കൽ ഫോസാ” എന്നാണ് ഈ ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കോഡ് നാമം. 2020 ഏപ്രിലാണ് 20.04 എന്ന ഏറ്റവും പുതിയ ഈ വേര്‍ഷന്‍ പുറത്തിറങ്ങുന്നത്. അതായത് ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ അത് നമുക്ക് പ്രതീക്ഷിക്കാം.
     എന്തിനാണ് നാം പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നത് പഴയത് തന്നെ മതിയാകുമല്ലോ? ഈ ചോദ്യം പലപ്പോഴും സാധാരണ ഉപയോക്താക്കള്‍ ചോദിക്കാറുണ്ട്. സോഫ്റ്റ്‍വെയറുകളുടെ പരിഷ്കരിച്ച പതിപ്പുകളില്‍ കൂടുതല്‍ സവിശേഷതകളുണ്ടാകുമെന്നതാണ് ഒരു കാര്യം. അതിലുമുപരി മെച്ചപ്പെട്ട പ്രകടനവും സെക്യൂരിറ്റിയും പിന്നെ പുതിയ ഹാര്‍ഡ്‍വെയറുകള്‍ക്ക്(കമ്പ്യൂട്ടര്‍ , പ്രിന്റര്‍, മോഡം, സ്കാനര്‍, ക്യാമറ തുടങ്ങിയവ) അവയുടെ വേഗത്തിലും കാര്യക്ഷവുമായ പ്രവര്‍ത്തനത്തിനും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ആവശ്യമാണ്.   
    ബൂട്ട് വേഗത, പുതിയ ഇരുണ്ട തീം ഓപ്ഷൻ, പുനർ‌രൂപകൽപ്പന ചെയ്‌ത ലോഗിന്‍, ആപ്ലിക്കേഷൻ രൂപം തുടങ്ങി ഒട്ടേറെ പുതുമളുമായ ഉബുണ്ടു 20.04 LTS. ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ എല്ലാ ഭാഗങ്ങളെയും ബാധിക്കുന്ന ഗണ്യമായ മെച്ചപ്പെടുത്തലുകളാണ് വരുത്തിയിട്ടുള്ളത്. ബൂട്ട് ചെയ്യുന്ന സമയത്ത് സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഒരു ‘ഫ്ലിക്കർ ഫ്രീ’ ബൂട്ട് അനുഭവം നൽകുന്നതിനായി ആ സമയത്ത് ഉപകരണ നിര്‍മാതാവിന്റെ ലോഗോ കാണിക്കുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. ഉബുണ്ടു 20.04 ഒരു ദീർഘകാല പിന്തുണ (LTS)റിലീസാണ് . രണ്ടുവര്‍ഷം കൂടുമ്പോഴാണ് ഉബുണ്ടു അതിന്റെ LTS വേര്‍ഷനുകള്‍ തയ്യാറാക്കുന്നത്. 2018 തയ്യാറാക്കിയ ഉബുണ്ടു 18.04 ന് 2023 വരെ പിന്തുണയ്ക്കുകയും നല്‍കുന്നു. 2020 ഏപ്രില്‍ 23 നാണ് ഇതിന്റെ ഔദ്യോഗിക റിലീസ് തീരുമാനിച്ചിരിക്കുന്നത് 2025 വരെ പിന്തുണയുണ്ടാകും. ബിസിനസ്സ്, എന്റർപ്രൈസ് ഉപയോക്താക്കൾക്ക് 10 വർഷത്തേക്ക് ‘എക്സ്റ്റെൻഡഡ് മെയിന്റനൻസ്(ഇ.എസ്.എം) പിന്തുണയും ലഭിക്കും. ഔദ്യോഗിക റിലീസിനുമുന്‍പായി ലഭിക്കുന്ന ബീറ്റ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇത് തയ്യാറാക്കിരിക്കുന്നത്. ബീറ്റയില്‍ ദിവസവും അപ്ഡേഷനുകള്‍ വരുമെങ്കിലും കാര്യമായ മാറ്റമുണ്ടാകുന്നത് കുറവാണ്. കാനോനിക്കൽ ടീം ഇവിടെ സമൂലമായ മാറ്റങ്ങളൊന്നും പരീക്ഷിക്കില്ല. ഉബുണ്ടു 18.04 LTS ഉപയോക്താക്കള്‍ തീർച്ചയായും ദൃശ്യമാറ്റങ്ങളും പ്രകടന മെച്ചപ്പെടുത്തലുകളും ശ്രദ്ധിക്കുമെങ്കിലും 19.10 നും 20.04 നും ഇടയിൽ‌ നിങ്ങൾ‌ വളരെയധികം മാറ്റങ്ങൾ‌ കാണുമെന്ന് കരുതുന്നില്ല. നിരവധി ആവർത്തന മെച്ചപ്പെടുത്തലുകൾ‌, ഉപയോഗക്ഷമത, ഉപയോക്തൃ ഇന്റർ‌ഫേസ് പരിഷ്ക്കരണങ്ങൾ‌, കൂടാതെ ആവശ്യമായ ചില അപ്‌ഡേറ്റുകൾ‌ എന്നിവ ഫോക്കൽ‌ അറിയിക്കുന്നു. ഏതായാലും പ്രതീക്ഷിക്കുന്ന പ്രധാന മാറ്റങ്ങള്‍ ചുവടെ ചേര്‍ക്കാം.
    
  •     ബൂട്ട് വേഗത
  •     ബൂട്ട് ചെയ്യുന്ന സമയത്ത് OEM വെണ്ടർ ലോഗോ കാണിക്കുന്നു
  •     ഫോള്‍ഡറുകള്‍ക്ക് പുതിയ ഭംഗിയുള്ള ഇരുണ്ട തീം ഓപ്ഷൻ 
  •     സോഫ്റ്റ്‍വെയറുകള്‍ വളരെ എളുപ്പം ഇന്‍സ്റ്റാള്‍ / റിമൂവ് ചെയ്യുന്നതിന് snap store സൌകര്യം
  •   ‘ശല്യപ്പെടുത്തരുത്’ ബട്ടൺ 
  •     സ്നാപ്പ് അടിസ്ഥാനമാക്കിയുള്ള ഉബുണ്ടു സോഫ്റ്റ്വെയർ അപ്ലിക്കേഷൻ
  •     ലിനക്സ് കേർണൽ 5.4
  •     ഗ്നോം 3.36 ഉം അതിനൊപ്പം വരുന്ന എല്ലാ ദൃശ്യ, പ്രകടന മെച്ചപ്പെടുത്തലുകളും
  •     പുനർ‌രൂപകൽപ്പന ചെയ്‌ത ലോഗിൻ‌, ലോക്ക് സ്ക്രീനുകൾ‌
  •     മെച്ചപ്പെട്ട ഗ്നോം ഷെൽ പ്രകടനം
  •     മെച്ചപ്പെട്ട ZFS പിന്തുണ
  •     ഫ്രാക്ഷണൽ സ്കെയിലിംഗ് ടോഗിൾ
  •     മെച്ചപ്പെട്ട പ്രകടനം
  •     കൂടുതൽ സ്ഥിരസ്ഥിതി തീം വേരിയന്റുകള്‍
  •     ഉബുണ്ടു 20.04 ന് 32-ബിറ്റ് വേര്‍ഷനില്ല
  •     പുതിയ ഓഫീസ് പാക്കേജ്
  •    ലോഗിന്‍ ചെയ്യുന്നതിനുമുന്‍പ് സ്ക്രീന്‍ റീഡര്‍ പോലെയുള്ള സൌകര്യങ്ങള്‍ ഉള്‍പ്പെടുത്താനുള്ള അവസരം
  •    നിറമുള്ള ബട്ടണുകള്‍

No comments:

Post a Comment