Ubuntu 20.04 LTS ഉപയോഗിക്കാം

       
   പുതുമകളോടെ ഉബുണ്ടു 20.04 പുറത്തിറങ്ങി. 2020 ഏപ്രില്‍ 23 നാണ് ഇത് ഔദ്യോഗികമായി റിലീസ് ചെയ്തത്. “ഫോക്കൽ ഫോസാ” എന്ന കോഡ് നാമത്തില്‍ പുറത്തിറങ്ങിയ ഈ ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏതാനം സവിശേഷതകള്‍ പരിചയപ്പെടാം. ബൂട്ട് വേഗത, പുതിയ ഇരുണ്ട തീം ഓപ്ഷൻ, പുനർ‌രൂപകൽപ്പന ചെയ്‌ത ലോഗിന്‍, ആപ്ലിക്കേഷൻ രൂപം തുടങ്ങി ഒട്ടേറെ പുതുമളുമായ ഉബുണ്ടു 20.04 LTS. ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ എല്ലാ ഭാഗങ്ങളെയും ബാധിക്കുന്ന ഗണ്യമായ മെച്ചപ്പെടുത്തലുകളാണ് വരുത്തിയിട്ടുള്ളത്. ബൂട്ട് ചെയ്യുന്ന സമയത്ത് സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഒരു ‘ഫ്ലിക്കർ ഫ്രീ’ ബൂട്ട് അനുഭവം നൽകുന്നതിനായി ആ സമയത്ത് ഉപകരണ നിര്‍മാതാവിന്റെ ലോഗോ കാണിക്കുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. ഉബുണ്ടു 20.04 ഒരു ദീർഘകാല പിന്തുണയുള്ള (LTS)റിലീസാണ് 2025 വരെ പിന്തുണയുണ്ടാകും. ഏതാനം സവിശേഷതകള്‍ ഇപ്പോള്‍ നോക്കാം.

ബൂട്ട് വേഗത 
    വേഗത്തിലുള്ള ബൂട്ട് നിങ്ങളെ പുതിയ ലോഗിൻ‌ സ്‌ക്രീനിലേക്ക് അൽ‌പ്പസമയത്തേക്ക് എത്തിക്കും. വേഗത്തിലുള്ള ബൂട്ട് സമയം നൽകുന്നതിന് കേർണലിന്റെയും initramfs ന്റെയും കംപ്രഷൻ അൽഗോരിതം lz4 ആയി മാറ്റിയിട്ടുണ്ട്. ബൂട്ട് ചെയ്യുന്ന സമയത്ത് സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഒരു ‘ഫ്ലിക്കർ ഫ്രീ’ ബൂട്ട് അനുഭവം നൽകുന്നതിനായി ആ സമയത്ത് ഉപകരണ നിര്‍മാതാവിന്റെ ലോഗോ കാണിക്കുന്നു.



 പുനർ‌രൂപകൽപ്പന ചെയ്‌ത ലോഗിൻ‌, ലോക്ക് സ്ക്രീനുകൾ‌
     ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഭംഗിയും വ്യത്യസ്തതയും നല്‍കുന്നതിനായി പുതിയലോഗിന്‍ സ്ക്രീനും ലോക്ക് സ്ക്രീനുകളും നല്‍കിയിട്ടുണ്ട്. ലോഗിന്‍ സ്ക്രീനില്‍ നിന്നും സ്ക്രീന്‍ റീഡര്‍ പോലെയുള്ള ചൂളുകള്‍ ഉള്‍പ്പെടുത്തുവാനും ഓഴിവാക്കുവാനുമുള്ള സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 ഫോള്‍ഡറുകള്‍ക്ക് പുതിയ ഭംഗിയുള്ള ഇരുണ്ട തീം
         ഫോള്‍ഡറുകള്‍ക്ക് പുതിയ ഭംഗിയുള്ള ഇരുണ്ട തീം ഓപ്ഷൻ  - Light, Standard, Dark എന്നിങ്ങനെ 3 വിധത്തില്‍ തയ്യാറാക്കാം. ഫോൾഡർ ഐക്കണുകളുടെ നിറം ഉബുണ്ടുവിന്റെ വ്യാപാരമുദ്ര ഓറഞ്ചിൽ നിന്ന് ആന്തരിക ഗ്രേഡിയന്റുള്ള കനത്ത ചാരനിറത്തിലേക്ക് മാറി. ഇത് ആകര്‍ഷണീയത വര്‍ദിപ്പിക്കുന്നു. വളരെ എളുപ്പത്തില്‍ Settings > Appearance ല്‍ ലഭിക്കും.


Firefox 75.0

     പുതിയ വേര്‍ഷനായ 75.0 ആണ് Default ആയി ഉപയോഗിച്ചിരിക്കുന്നത്. മെച്ചപ്പെട്ട സെക്യൂരിറ്റിയും സ്പീഡും ലഭിക്കുന്നു.


‘ശല്യപ്പെടുത്തരുത്’ ബട്ടൺ
       ‘ശല്യപ്പെടുത്തരുത്’ ബട്ടൺ ഉപയോഗിച്ച് എല്ലാ ഡെസ്‌ക്‌ടോപ്പ് അറിയിപ്പും പ്രവർത്തനരഹിതമാക്കാം.
ഡെസ്ക്ടോപ്പ് അറിയിപ്പുകൾ ടോഗിൾ ചെയ്യുന്നതിന് നിങ്ങൾക്ക് ‘ശല്യപ്പെടുത്തരുത്’ ഓപ്ഷൻ ഉപയോഗിക്കാം. ഇത് ലഭിക്കുന്നത് മുകളിലെ Calendar ല്‍ നിന്നുമാണ്.

ലിനക്സ് കേർണൽ 5.4.0-26, ഗ്നോം 3.36.1
   ലിനക്സിനെ പവര്‍ഫുള്‍ ആക്കുന്നതിനായി ലിനക്സ് 5.4.0-26 കേർണൽ ഉം ദൃശ്യ, പ്രകടന മെച്ചപ്പെടുത്തലുകള്‍ക്കായി ഗ്നോം 3.36.1 ഉം ഉപയോഗിച്ചിരിക്കുന്നു. കേർണലിന്റെ പുതിയ ഹാർഡ്‌വെയർ പിന്തുണകളും ലഭിക്കുന്നു.

Desktop ലെ ഫോള്‍ഡറുകളും ഫയലുകളും Delete, Enter Key കളില്‍ നഷ്ടപ്പെടില്ല
   ലാപ്‍ടോപ്പിലെ Key കള്‍ പ്രസായിരുന്ന് പലപ്പഴും ഡെസ്ക്‌ടോപ്പിലെ പ്രധാന ഫയലുകള്‍ പോലും നഷ്ടപ്പെടുന്ന അനുഭവമുണ്ട്. കീകളുടെ പ്രവര്‍ത്തനം തടയുന്നതിലൂടെ ഈ പ്രശനം ഒഴിവാകുന്നു. 20.04 ല്‍  ഡെസ്ക്‌ടോപ്പിലെ ഫോഡ്ഡറുകള്‍ Double click ചെയ്ത് തുറക്കണം. Enter key ഉപയോഗിക്കരുത്. Rt click ചെയ്ത് ഡെസ്ക്‌ടോപ്പിലെ ഫോഡ്ഡറുകള്‍ remove ചെയ്യണം.

നിറമുള്ള ബട്ടണുകള്‍
  ബട്ടണുകള്‍ക്ക് നിറം നാല്‍കിയത് ആകര്‍ഷണീയത കൂട്ടൂന്നു.

മറ്റ് പ്രത്യേകതകള്‍
 പുതിയ ഓഫീസ് പാക്കേജ് -Libre Office 6.4.2.2
 ഉബുണ്ടു 20.04 ന് 32-ബിറ്റ് വേര്‍ഷനില്ല
മെച്ചപ്പെട്ട ZFS പിന്തുണ
ഫ്രാക്ഷണൽ സ്കെയിലിംഗ് ടോഗിൾ
മെച്ചപ്പെട്ട ഗ്നോം ഷെൽ പ്രകടനം

എത്രയും വേഗം ഉപയോഗിക്കണമെന്ന് തോന്നുന്നില്ലെ ? എന്നാല്‍ 2.5 GB യിലുള്ള ഈ OS ല്‍ നമുക്ക് ആവശ്യമുള്ള എല്ലാ ടൂളുകളും നാം ഇന്റര്‍നെറ്റില്‍ നിന്നും കൂട്ടിച്ചേര്‍ക്കണം. മലയാളം ഉപയോഗിക്കുമ്പോള്‍ സൌ എന്ന് ടൈപ്പ് ചെയ്യുന്നതിലുള്ള തെറ്റ് നിലനില്‍ക്കുന്നു. ഇതൊക്കെ കസ്റ്റമൈസേഷനില്‍ മാറ്റിയെടുക്കാം. കസ്റ്റമൈസേഷന്‍ തുടങ്ങിയിട്ടുണ്ട്. മാറ്റങ്ങളുമായി വിണ്ടും കാണാം.

No comments:

Post a Comment